തിരൂരങ്ങാടി: നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം കെട്ടിടം നശിക്കുന്നു. ചന്തപ്പടിയിലെ മാപ്പിള കലാസാംസ്കാരിക പഠനകേന്ദ്ര ഇരുനില കെട്ടിടമാണ് കാട് മൂടി നശിക്കുന്നത്. 28ാം ഡിവിഷനിൽ ചന്തപ്പടിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിെൻറ താഴെ നിലയിൽ വിദ്യാഭ്യാസ ഓഫിസും മുകൾ നിലയിൽ സഹകരണ വകുപ്പിെൻറ എ.ആർ ഓഫിസും പ്രവർത്തിച്ചിരുന്നു. കെട്ടിടത്തിെൻറ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഓഫിസ് മാസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിലേക്ക് മാറ്റിയിരുന്നു.
നഗരസഭയിലെ 27 ഡിവിഷനുകൾക്കായുള്ള നെടുവ സബ്സെൻറർ മാപ്പിള കലാസാംസ്കാരിക പഠനകേന്ദ്രത്തിലെ കെട്ടിടത്തിൽ സൗകര്യമൊരുക്കി അതിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ട് ഇതു വരെ നടപടി ഉണ്ടായിട്ടില്ല. സബ്സെൻറർ ഇപ്പോൾ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലാണ്.
എന്നാൽ, മാപ്പിള കലാസാംസ്കാരിക പഠനകേന്ദ്ര കെട്ടിടത്തിെൻറ പരിസരം നന്നാക്കാൻ പോലും നഗരസഭ അധികൃതർക്ക് സമയമില്ല. കാട് മൂടി കിടക്കുന്ന ചുറ്റുപാടിൽ പട്ടികൾ പെറ്റു പെരുകിയിരിക്കുകയാണ്. ഈ കോമ്പൗണ്ടിലുള്ള വൈദ്യുതി ഓഫിസിലേക്കും മറ്റും വരുന്ന പൊതുജനങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.