'മെസിക്കൊപ്പം മെസിയോളം'; കവര്‍ പ്രകാശനം ചെയ്തു

കൊച്ചി: ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ സുന്ദരനിമിഷങ്ങള്‍ വിവരിക്കുന്ന 'മെസിക്കൊപ്പം മെസിയോളം' ബുക്കിന്റെ കവര്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും ഖത്തര്‍ ലോകകപ്പ് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത എം. നിഖില്‍ കുമാറാണ് പുസ്തകം എഴുതിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പ് വിശേഷങ്ങള്‍ക്കൊപ്പം ഒരു മെസി ആരാധകന്റെ ഫുട്‌ബാള്‍ അനുഭവങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിഖില്‍ പറയുന്നു. സാമൂഹിക സാസ്‌കാരിക കായിക രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ കവര്‍ പങ്കുവെച്ചു. യാത്രയുടെ ആരംഭം മുതല്‍ മെസി വിജയക്കപ്പുയര്‍ത്തുന്ന സ്വപ്‌ന നിമിഷംവരെ വായനക്കാരെ പിടിച്ചിരുത്തും. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കുന്നത്. ഉടന്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രീബുക്കിങ്ങ് അരംഭിച്ചിട്ടുണ്ട്. books.kaippada.in വഴിയും 8606802486 എന്ന നമ്പരിലേക്ക് അഡ്രസ് അയച്ചും 'മെസിക്കൊപ്പം മെസിയോളം' പ്രീബുക്ക് ചെയ്യാം. 

Tags:    
News Summary - messi book cover release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.