എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശനച്ചടങ്ങില്‍ ഒത്തുചേര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു. 'ഉങ്കളില്‍ ഒരുവന്‍' എന്ന ആത്മകഥ രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

മുതിര്‍ന്ന ഡി.എം.കെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ദുരൈമുരുഗന്‍ പുസ്തകം ഏറ്റുവാങ്ങി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, തൂത്തുക്കുടി എം.പിയും എം.കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി, തമിഴ് നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

'തമിഴും കേരളവും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദ്രാവിഡ രാഷ്ട്രീയം സാധാരണക്കാരുടെ സംരക്ഷണമാണ് മുന്നോട്ടുവെയ്ക്കുന്നത്. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണെന്നും മുഖ്യമന്ത്രി ചെന്നൈയില്‍ പറഞ്ഞു.

മൂന്ന് വാല്യങ്ങളിലായി ഇറങ്ങുന്ന ആത്മകഥയുടെ ആദ്യത്തേതാണ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തത്. രാഷ്ട്രീയത്തിലെ സ്റ്റാലിന്റെ തുടക്കകാലമാണ് 'ഉങ്കളില്‍ ഒരുവനി'ല്‍ ഉള്ളത്. 23 വയസ് വരെയുള്ള സ്റ്റാലിന്റെ ജീവിതമാണ് ഇതില്‍ പറയുന്നത്.

Tags:    
News Summary - Opposition leaders meet at MK Stalin's autobiography release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT