ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും. 'ഉങ്കളില്‍ ഒരുവന്‍' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ഫെബ്രുവരി 28നാണ് പ്രകാശനം ചെയ്യുന്നത്. ചെന്നൈയില്‍ വെച്ചാണ് പ്രകാശന ചടങ്ങ്.
സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള ജീവിതമാണ് ആത്മകഥയുടെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യകാല ജീവിതം, സ്‌കൂള്‍ ജീവിതം, കോളേജ് ദിനങ്ങള്‍, രാഷ്ട്രീയത്തോടുള്ള താല്‍പര്യം, ആദ്യ പ്രസംഗം, സിനിമാ മേഖലയിലെ അനുഭവം, വിവാഹം, മിസയുടെ ആദ്യഘട്ടം എന്നിവയെല്ലാം 'ഉങ്കളില്‍ ഒരുവന്റെ' ആദ്യ ഭാഗത്തിലുണ്ടാകുമെന്ന് സ്റ്റാലിന്‍അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തില്‍ സി.പി.എം സംസ്ഥാന സമ്മേളന തിരിക്കിനിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകം വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. ചടങ്ങില്‍ പങ്കെടുത്ത ശേഷം അതേ ദിവസം തന്നെ മടങ്ങും. മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്താണ് സി.പി.എം സംസ്ഥാന സമ്മേളനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.