രാമവിഗ്രഹ പ്രതിഷ്ഠാ ദിനം പോലെ നിരാശാഭരിതമായ ദിവസം ഉണ്ടായിട്ടില്ലെന്ന് ടി. പത്മനാഭൻ

രാമവിഗ്രഹ പ്രതിഷ്ഠാ ദിനം പോലെ നിരാശാഭരിതമായ ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. ഒട്ടും ആഹ്ലാദം തോന്നിയ ദിവസമായിരുന്നില്ല. ഇതിൽ വലിയ ആപത്തി​െൻറ സൂചനയും കാണുന്നുണ്ട്. ഇന്ത്യ ഇന്നുവരെ ഒരു മതേതര റിപ്പബ്ലിക്കാണ്. ഇനിയും അതായിരിക്കുമോയെന്ന സംശയം നാൾക്കുനാൾ വർധിക്കുകയാണ്.

എനിക്കൊരു മതക്കാരോടും പ്രത്യേകമായ സ്നേഹമോ എതിർ​പ്പോ ഇല്ല. ഞാനൊരു വിശ്വാസിയേ അല്ല. അച്ഛനമ്മമാർ ഹിന്ദുവായതുകൊണ്ട് ഞാൻ ഹിന്ദുവായി. ജനിച്ചതുകൊണ്ട് അപകർഷതാ ബോധം തോന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമല്ല, അഭിമാനവുമുണ്ട്. ശ്രീരാമ പരമഹംസരുടെ രമണ മഹർഷിയുടെ വിവേകാനന്ദ സ്വാമിയുടെ, ഷീർദ്ദിബാബയുടെ, നാരായണ ഗുരുവി​െൻറ അതുപോലെയുള്ള എല്ലാ മഹാത്മാക്കളുടെയും ഹിന്ദുമതം. അവിടെ, എനിക്ക് ഞാനായി തന്നെ നിൽക്കാം. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസമാകാം പക്ഷെ, അത് അയൽക്കാരന് ശല്യമാകാനിടവരരുത്. വെറുപ്പി​െൻറ രാഷ്ട്രീയത്തെ മാധ്യമങ്ങൾ വെള്ള പൂശരുത്.

അയോധ്യയിലെ നിർമ്മാണവും പ്രതിഷ്ഠയുമൊക്കെ സാധിച്ചെടുത്തത് ​നരേന്ദ്രമോദിയാണ്. നരേന്ദ്ര മോദി എ​െൻറയും പ്രധാനമന്ത്രിയാണ്. പക്ഷെ, നിലപാടുകളിൽ നമുക്ക് സ്വന്തമായ അഭിപ്രായവുമുണ്ട്. എ​െൻറ നിലപാടുകളിൽ ഉറച്ച് നിൽക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഇന്ത്യ എന്നും മതനിരപേക്ഷമായിരിക്കണമെന്ന് വിശ്വസിക്കുന്നതായും പത്മനാഭൻ പറഞ്ഞു. 

Tags:    
News Summary - Writer T. Padmanabhan speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.