റിയാദ്: സൗദി അറേബ്യയിലെ പുരാവസ്തു മേഖലയായ അൽഉലയിൽ നിഗൂഢത നിറഞ്ഞ കേന്ദ്രം കണ്ടെത്തി. പുരാവസ്തു വകുപ്പാണ് ഇതുസംബന്ധിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ചരിത്രശേഷിപ്പുകൾ തേടിയുള്ള ഒരു കൂട്ടം പുരാവസ്തു ഗവേഷകരുടെയും വിദ്യാർഥികളുടെയും സംഘമാണ് ഇവ കണ്ടെത്തിയത്.
ഈ കേന്ദ്രത്തിന് പുരാതന ആരാധനാലയവുമായി ബന്ധമുണ്ടാകാമെന്നാണ് ഇവരുടെ നിഗമനം. കൂടാതെ ചതുരക്കള്ളികളുടെ ആകൃതിയിലുള്ള ചില പൗരാണിക അവശിഷ്ടങ്ങളും കണ്ടെത്തി. ഇവയുടെ ഉറവിടം, ചരിത്രം, കാലം തുടങ്ങിയവ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകസംഘം. ഇതിനു മുമ്പും അൽഉലയിലും പരിസര പ്രദേശമായ ഖൈബറിലും സമാനരീതിയിലുള്ള ഘടനകൾ കണ്ടെത്തിയിരുന്നു. അൽഉല മേഖല ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ച പുരാവസ്തു കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.