മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ.എം ട്രേഡിങ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ.എം ട്രേഡിങ്ങിനൊപ്പം’ കാമ്പയിന് സംഘടിപ്പിക്കുന്നു. ‘മധുരമായ് പാടാം, മാധുര്യം വിളമ്പാം’ തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകർഷകങ്ങളായ പ്രമോഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ‘പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ’, പായസ മേള എന്നിവ ആഗസ്റ്റ് 31ന് അല്‍ഖുവൈര്‍ കെ.എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ‘സിങ് ആൻഡ് വിന്-പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ’ പരിപാടി അരങ്ങേറും.
പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന 15നും 35നും ഇടയില്‍ പ്രായമുള്ളവര്‍ ഇഷ്ടഗാനം ആലപിച്ച 30 സെക്കൻഡ് മുതല്‍ 40 സെക്കൻഡ് വരെയുള്ള വോയ്സ് അല്ലെങ്കില്‍ വിഡിയോ ക്ലിപ്പുകള്‍ 968-78184300 നമ്പറിലേക്ക് അയക്കണം. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 12 ഗായകര്‍ക്ക് 31ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും.അല്‍ഖുവൈര്‍ കെ.എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈകീട്ട് ആറുമുതല്‍ നടക്കുന്ന പായസ മേളയില്‍ 30 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
പ്രവേശനം രജിസ്ട്രേഷന് വഴിയായിരിക്കും. 968 -78589600 നമ്പറില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവരിൽനിന്ന് ഷെഫുമാർ തിരഞ്ഞെടുക്കുന്നവർക്കാണ് അവസരം ലഭിക്കുക. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാചകവിദഗ്ധര്‍ വിധി നിര്‍ണയിക്കുക. പായസമേളയിൽ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
ചൊവ്വാഴ്ച മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. രണ്ടു മത്സരങ്ങളുടെയും രജിസ്ട്രേഷന് ആഗസ്റ്റ് 27ന് സമാപിക്കും. വിധി നിര്‍ണയത്തിനുശേഷം പൊതുജനങ്ങള്‍ക്കും പായസമധുരം രുചിച്ചറിയാന്‍ അവസരമുണ്ടാകും. ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധതരം മികവാര്‍ന്ന ഓഫറുകള്‍ ഒമാനിലെ മുഴുവന്‍ കെ.എം ട്രേഡിങ് ശാഖകളിലും അല്‍ സഫ ഔട്ലറ്റുകളിലും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.