ദുബൈ: കുട്ടികളിൽ എമിറേറ്റിന്‍റെ പൈതൃക ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ വർധിപ്പിക്കാൻ അൽ ഷിന്ദഗ മ്യൂസിയത്തിൽ കുട്ടികൾക്കായി ശൈത്യകാല കയാമ്പ് സംഘടിപ്പിക്കുന്നു. ‘ആർക്കിയോളജിസ്റ്റ്സ് ണേി’ എന്ന പ്രമേയത്തിൽ ഈ മാസം 16 മുതൽ 27 വരെയാണ് ക്യാമ്പ്. ആറിനും 14നും ഇടയിൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെയുമാണ് ക്യാമ്പ് പ്രവർത്തിക്കുക. ശിൽപശാലകൾ ഉൾപ്പെടെ ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും. ദുബൈയിലെ ചില പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യങ്ങളും ലഭ്യമാകും. വിശദവിവരങ്ങൾക്ക് info@dubaiculture.ae കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.