അയോധ്യയിൽ നടന്ന ഭൂമി പൂജയിൽ ആചാരങ്ങൾ പാലിച്ചില്ലെന്ന ആരോപണവുമായി ഹിന്ദുമത ആചാര്യന്മാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ച് നടന്ന ചടങ്ങുകളിൽ അറിയെപ്പടുന്ന പുരോഹിതന്മാരാരും പെങ്കടുത്തില്ലെന്നും ആരോപണമുണ്ട്.
ആചാര്യ ഗംഗാധർ പഥക്കിെൻറ നേതൃത്വത്തിൽ പൂജ നടത്തിയ ഒമ്പത് പുരോഹിതരിൽ അയോധ്യയിൽ നിന്നുള്ള ഒരു മതനേതാവിനെയും ഉൾപ്പെടുത്തിയിട്ടില്ല. വൃന്ദാവനിലെ കേശവ് ധാം പോലുള്ള വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സ്പോൺസർ ചെയ്ത ആശ്രമത്തിൽ നിന്നുള്ള അറിയപ്പെടാത്ത പുരോഹിതനാണ് ഉന്നതമായ പരിപാടിയിൽ പൂജ നടത്തിയത്. 35 മിനിറ്റ് നീണ്ട കർമങ്ങളിൽ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റുമായാണ് അദ്ദേഹം എത്തിയതെന്നും ആരോപണമുണ്ട്.
താരതമ്യേന അജ്ഞാതനായ ഒരു പുരോഹിതനെ പൂജ നടത്താൻ തിരഞ്ഞെടുത്തത് പ്രധാനമന്ത്രിക്ക് പ്രാമുഖ്യം കിട്ടാനാണെന്നും ചടങ്ങ് നിരീക്ഷിച്ചവർ ചൂണ്ടിക്കാട്ടുന്നു. ചടങ്ങ് നടത്താൻ ഏറ്റവും യോഗ്യൻ നിലവിലെ ശങ്കരാചാര്യരാണെന്നും ചിലർ വാദിക്കുന്നു. പക്ഷെ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നില്ല. ചടങ്ങിൽ അതിഥികളായി പെങ്കടുത്ത 140 ആചാര്യന്മാർക്ക് പ്രത്യേക റോളൊന്നും ഇല്ലായിരുന്നു.
ചടങ്ങിന് മുമ്പുതന്നെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി ആചാരത്തിെൻറ സമയത്തെ എതിർത്തിരുന്നു.നിലവിൽ തിരഞ്ഞെടുത്തിരിക്കുന്ന സമയം നിന്ദ്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അയോധ്യയിൽ നിന്നുള്ള പ്രമുഖ സന്യാസിമാരേയും ചടങ്ങുകളിൽ പെങ്കടുപ്പിച്ചിരുന്നില്ല. ഭൂമി പൂജയിൽ അവശ്യം നടക്കേണ്ട ചടങ്ങുകളായ 'ആവാഹൻ', 'സങ്കൽപ്', എന്നിവ നടക്കാത്തത് വൻ വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരിപാടിയിൽ പ്രാമുഖ്യത്തോടെ പെങ്കടുത്തത് യു.പി ഗവർണർ ആനന്ദി ബെൻ പേട്ടൽ, ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ രാഷ്ട്രീയക്കാരാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും ഹിന്ദു പുരോഹിതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.