ഒരു മല പോലെ കൂടി കിടക്കുന്ന മാലിന്യങ്ങൾ. അവിടെ ഭക്ഷണം തിരയുന്ന കാട്ടാനക്കൂട്ടം. പ്ലാസ്റ്റിക് മാലിന്യമടക്കം കഴിച്ചതിനെ തുടർന്ന് മരിച്ചുവീഴുന്നവയും നിരവധി. ശ്രീലങ്കയിൽ നിന്നാണ് ദൈന്യതയുടെ ഈ കാഴ്ച. മാലിന്യം നിക്ഷേപിക്കുന്നതിന് മനുഷ്യർ വ്യാപകമായി വനം കൈയേറുേമ്പാൾ തകരുന്നത് മൃഗങ്ങളുെട ൈജവിക ആവാസ വ്യവസ്ഥയാണ്. അപ്പോഴവക്ക് കൂടുതൽ ഉൾക്കാടുകളിലേക്ക് നീങ്ങേണ്ടി വരും. എന്നാൽ, അവിടെയും ഭക്ഷണം കിട്ടാതാകുേമ്പാൾ അവ വനാതിർത്തിയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കടക്കും. കൃഷിയിടങ്ങളിലേക്ക് കാട്ടുമൃഗങ്ങൾ കടന്നുകയറുന്നത് അങ്ങിനെയാണ്. എന്നാൽ, ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയായ അമ്പാറയിലെ ഈ വനപ്രദേശത്തെ കാട്ടാനകൾക്ക് എത്തിച്ചേരാനാകുന്നത് ഈ മാലിന്യക്കൂമ്പാരത്തിലേക്കാണ്. ഇവിടെ നിന്ന് ഭക്ഷണം കണ്ടെത്തേണ്ടി വരുന്നത് അവയുടെ ജീവന് തന്നെ ഭീഷണിയാകുന്നു.
ലോക്ഡൗൺ കാലത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളിറങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായി മാലിന്യക്കൂമ്പാരത്തിൽ കാട്ടാനകൾ ഭക്ഷണം തിരയുന്ന ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നത് ജാഫ്നയിൽ നിന്നുള്ള ധർമപാലൻ തിലക്സന്‍ എന്ന ഫോട്ടോഗ്രാഫറാണ്. ഇത്തരം മാലിന്യ മലകളിലേക്ക് ഒരേ സമയം 25നും 30നും ഇടക്ക് ആനകൾ എത്താറുണ്ട്.
സമന്തുരൈ, കൽമുനായി, അഡലച്ചെനായി, അക്കരൈപട്ടു, അലയാദി വെമ്പു, ദീഗവാപിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണ് അമ്പാറ. ഈ പ്രദേശങ്ങളിൽ നിന്ന് കൂടാതെ കാരൈദീവ്, നിന്താവൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ആളുകളും മാലിന്യം തള്ളുന്നത് ഈ വനപ്രദേശത്താണ്. കിലോമീറ്ററുകളോളം മാലിന്യക്കുമ്പാരത്തിെൻറ ദുർഗന്ധമാണിവിടെ. 'ഭക്ഷണമന്വേഷിച്ചിറങ്ങുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങൾ എത്തിച്ചേരുന്നത് ഈ മാലിന്യ മലയുടെ മുന്നിലാണ്. ഇവിടുത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ ഇവയുടെ ആന്തരാവയവങ്ങളിലേക്ക് പ്ലാസ്റ്റിക്കിെൻറ അവശിഷ്ടങ്ങള്‍ എത്തിച്ചേരുന്നു. ഇത് വന്യമൃഗങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും എരണ്ടക്കെട്ട് വന്ന് ആനകള്‍ വനത്തില്‍ മരിച്ച് വീഴുന്നതിന് ഇത് ഇടയാക്കുന്നു' -ധർമപാലൻ തിലക്സൻ പറയുന്നു.
ആനകൾ സാധാരണയായി പ്രതിദിനം 30 കിലോമീറ്ററിലധികം സഞ്ചരിക്കുന്നവയാണ്. ഇതിനിടെ പ്രതിദിനം 3,500 ഓളം വിത്തുകളുടെ സ്ഥാനാന്തരവും ഇവ നടത്തുന്നു. ഇത് സൃഷ്ടിച്ചെടുക്കുന്ന ജൈവീക വ്യവസ്ഥയുണ്ട്. എന്നാല്‍ ആനകള്‍ മാലിന്യം തിന്ന് തുടങ്ങുന്നതോടെ ഈ ആവാസ വ്യവസ്ഥയാണ് തകരുന്നതെന്ന് ധർമപാലൻ തിലക്സന്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മൃഗങ്ങൾ പ്ലാസ്റ്റിക്കും ശരീരത്തിന് ഹാനികരമായ കെമിക്കൽസും കഴിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്ന് സമീപപ്രദേശമായ ദീഗവാപിയയിൽനിന്നുള്ള വസന്ത ചന്ദ്രപാല പറയുന്നു. ഫ്രീലാൻസ് റിപ്പോർട്ടറായ വസന്തയാണ് ഈ സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത്. അതേസമയം, ആനകള്‍ പ്ലാസ്റ്റിക് കഴിച്ച് മരിച്ചതിന് പോസ്റ്റുമോർട്ടം തെളിവില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. എന്നാൽ, ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രകൃതിസ്നേഹികളും എത്തുന്നു. മരിച്ച ആനകളുടെ വയറ്റിൽ മുഴുവൻ പോളിത്തീൻ ആയിരുന്നെന്ന് വന്യജീവി സംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. നിഹാൽ പുഷ്പകുമാര വ്യക്തമാക്കുന്നു. 'കഴിഞ്ഞ വർഷം മാത്രം 361 ആനകളാണ് ശ്രീലങ്കയിൽ മരിച്ചത്. ഇതിൽ 85 ശതമാനവും മനുഷ്യെൻറ ഇടപെടൽ മൂലമായിരുന്നു. 1948 മുതലാണ് ശ്രീലങ്കയിൽ മരിക്കുന്ന ആനകളുടെ കണക്കെടുപ്പ് തുടങ്ങിയത്. അന്നുമുതലുള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് കഴിഞ്ഞ വർഷത്തേത്'- അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ ഏതാണ്ട് 7,500ത്തോളം കാട്ടാനകൾ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നുവെന്നാണ് ഏഷ്യയിലെ ആന വിദഗ്ധനായ ജയന്ത ജയവർധന പറയുന്നത്. പ്ലാസ്റ്റിക് കഴിക്കുന്ന ആനകൾക്ക് രോഗബാധ കൂടുതലാണ്. കാട്ടാനകളുടെ പിണ്ഡത്തില്‍ പ്ലാസ്റ്റിക്കിെൻറ അവശിഷ്ടങ്ങള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയതായും അദ്ദേഹം വ്യക്തമാക്കുന്നു.
2017ല്‍ വനാതിര്‍ത്തിലെ മാലിന്യ നിക്ഷേപം ശ്രീലങ്കയില്‍ വലിയ പാരിസ്ഥിതിക പ്രശ്നമായി ഉയര്‍ന്നുവന്നപ്പോള്‍ ശ്രീലങ്കൻ സർക്കാർ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപത്തെ തുറന്ന പ്രദേശത്തെ മാലിന്യ നിക്ഷേപം നിരോധിച്ചിരുന്നു. വനാതിര്‍ത്തിയിലുള്ള പ്രധാനപ്പെട്ട പത്ത് മാലിന്യ കേന്ദ്രങ്ങളിൽ വൈദ്യുതി വേലി സ്ഥാപിക്കാനും ഉത്തരവിറക്കി. എന്നാല്‍, ഇതൊന്നും പ്രായോഗികമായില്ല. സ്ഥാപിക്കപ്പെട്ട വൈദ്യുതി വേലികളെല്ലാം അധികം വൈകാതെ തന്നെ തകര്‍ക്കപ്പെട്ടു. മാലിന്യമലയില്‍ നിന്ന് ഭക്ഷണം കിട്ടാതാകുേമ്പാൾ സമീപത്തെ നെല്‍വയലിലേക്കും അവിടെനിന്ന് ഗ്രാമങ്ങളിലേക്കും കാട്ടാനകൾ ഇറങ്ങുന്നതും പതിവായിട്ടുണ്ട്.
ശ്രീലങ്കയിൽ പ്രതിദിനം അഞ്ച് കോടി പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ലോകത്തെ പ്ലാസ്റ്റിക് മാലിന്യ ഉൽപാദനത്തിൽ അഞ്ചാം സ്ഥാനമാണ് ശ്രീലങ്കക്ക്. ഇത് കുറക്കുന്നതിന് സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍ മൂലം ശ്രീലങ്കന്‍ വനാതിര്‍ത്തികളിലെ മാലിന്യ നിക്ഷേപങ്ങളില്‍ ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യമാണ് കൂടുതലായും എത്തുന്നത്. ഈ അടിയന്തിര സാഹചര്യം മറികടക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി മഹീന്ദ അമരവീര പറയുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.