കണ്ണൂർ: 'ജബ്ബാർ എന്ന പേര് സിനിമക്ക് ചേരില്ല; പേരു മാറ്റണം' മലയാള സിനിമയിലെ കന്നിത്താരത്തോട് മലയാളത്തിെൻറ മഹാനടൻ സത്യെൻറ നിർദേശമായിരുന്നു ഇത്. അത് നിമിത്തമായി. കണ്ണൂർ വളപട്ടണത്തുനിന്ന് സിനിമയിൽ അഭിനയിക്കാൻ ചെന്നൈയിലെത്തിയ കെ.സി.കെ. ജബ്ബാർ സിനിമയിൽ സുനിലായി മാറിയത് അങ്ങനെയായിരുന്നു.
കണ്ണൂരിെൻറ മണ്ണിൽനിന്ന് കെ.സി.കെ. ജബ്ബാർ ചെന്നൈയിലെ അഭ്രപാളിയുടെ മാസ്മരിക ലോകത്തെത്തിയത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. മലയാള സിനിമയിലെ അദ്ദേഹത്തിെൻറ അരങ്ങേറ്റവും ഒട്ടും മോശമായിരുന്നില്ല. മലയാളത്തിെൻറ എക്കാലത്തെയും താരരാജാവ് സത്യനൊപ്പമായിരുന്നു അത്.
നായിക മലയാളത്തിന് മറക്കാനാവാത്ത ജയഭാരതിയും. എം.എം. നേശൻ സംവിധാനം ചെയ്ത അക്കരപ്പച്ചയായിരുന്നു ഇവരുടെ അഭിനയത്തികവിന് വേദിയായത്. ആദ്യ സിനിമയിൽതന്നെ ജബ്ബാർ, സുനിൽ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് നായകനായും ഉപനായകനുമായി അമ്പതോളം മലയാള സിനിമയിൽ വേഷമിട്ടു.
എഴുപതുകളിൽ മലയാള സിനിമയിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സത്യൻ, നസീർ, കമൽഹാസൻ എന്നിവരോെടാപ്പം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി സുനിൽ എന്ന കെ.സി.കെ. ജബ്ബാർ മാറുകയും ചെയ്തു. അഭിനയത്തിനുപുറമെ സിനിമയുടെ കഥയും തിരക്കഥയും രചിച്ച് എഴുത്തുകാരെൻറ സാന്നിധ്യവും അദ്ദേഹം അരക്കിട്ടുറപ്പിച്ചു. മമ്മൂട്ടി, സുകുമാരൻ, സറീന വഹാബ് എന്നിവർ അഭിനയിച്ച അനന്തം അജ്ഞാതം, ശരവർഷം, ഇരുമ്പുമുഷ്ടി, കുളപ്പടവുകൾ തുടങ്ങിയ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
സിനിമയിൽ തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഹൃദയ സംബന്ധമായ രോഗം പിടിപെട്ടത്. പുതിയ ഒരു തിരക്കഥയുടെ പണിപ്പുരയിലായിരുന്നു ഇദ്ദേഹം. സിനിമയെയും കലാകാരന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഇദ്ദേഹത്തിന് സിനിമ മേഖലയിൽ അർഹിക്കുന്ന അംഗീകാരമൊന്നും ലഭിച്ചില്ല.
കേരള ഗാന്ധി സാഹിത്യ വേദിയുടെ 2017 പ്രേംനസീർ സ്മാരക പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. 2018ൽ ഗുരുവായൂരിൽവെച്ച് ഗോകുലം ഗോപാലൻ, ജബ്ബാറിന് പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. എന്നാൽ, കേരള സർക്കാറിെൻറ അവശ കലാകാരന്മാർക്കുള്ള തുച്ഛമായ വരുമാനം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
കലാരംഗത്തുനിന്ന് ഒരുവിധ സഹായവും കിട്ടിയിട്ടില്ലെന്നത് സിനിമ മേഖല ഗൗരവത്തോടെ കാണണമെന്ന് കെ.സി.കെ. ജബ്ബാറിെൻറ അടുത്ത സുഹൃത്തും ഐ.എൻ.എൽ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡൻറുമായ അഷ്റഫ് പുറവൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.