ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആർ റഹ്മാനാണെന്ന് റിപ്പോർട്ട്. മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങാറുള്ളത്. ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികവും സ്വയം സംഗീതസംവിധാനം ചെയ്യുന്ന സിനിമകളിലാണ് റഹ്മാൻ ഗാനങ്ങൾ ആലപിക്കാറുള്ളത്.
1992-ൽ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെയാണ് എ.ആർ റഹ്മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. തലമുറ വ്യത്യാസമില്ലാതെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകർ ഇപ്പോഴും മൂളി നടക്കുന്നുണ്ട്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത് 'മാമന്നന്‍' ആണ് എ. ആർ റഹാമന്റെ സംഗീത സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾ ഒരുക്കിയതും എ. ആർ റഹ്മാൻ ആയിരുന്നു. പൊന്നിയിൻ സെൽവനിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.