മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് ബറോസ് എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലശ്ശേരി. ചിത്രം കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു.മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്‌സ്പീരിയന്‍സ് ആണ് ബറോസെന്നും പുതിയൊരു കാഴ്ചാനുഭവമാണെന്നും സംവിധായകൻ പറഞ്ഞു.
'മലയാളത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഒരു സിനിമ എക്സ്പീരിയന്‍സ് തരുന്നുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും അതിന്‍റെ സാങ്കേതിക മേഖലകളൊക്കെ ഗംഭീരമായി ചെയ്തിട്ടുണ്ട്. 3 ഡി അനുഭവം വളരെ വളരെ അടുത്തുനില്‍ക്കുന്ന, സ്വാധീനമുണ്ടാക്കുന്ന തരത്തില്‍ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നു ഫാന്‍റസി എലമെന്‍റ് ഉള്ള ഒരു ബ്രോഡ്‍വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം തരുന്നുണ്ട് ചിത്രം. അത് മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്, ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ക്രസ്തുമസ് റിലീസായി ഡിസംബർ 25 നാണ് ബറോസ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ബറോസിന്റെ രണ്ട് ദിവസത്തെ ആഗോള കളക്ഷൻ 5.5 കോടി രൂപയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.