മക്കൾക്കൊപ്പം ജീവിച്ചില്ല, അമ്മക്കൊപ്പം സമയം ചെലവഴിച്ചില്ല; തനിക്കുണ്ടായ പിഴവിനെക്കുറിച്ച് ആമിർ ഖാൻ

സിനിമ തിരക്കുകൾക്കിടയിൽ മക്കളുടെ ബാല്യം തനിക്ക് നഷ്ടപ്പെട്ടതായി നടൻ ആമിർ ഖാൻ. അതിൽ ഏറെ ദുഃഖമുണ്ടെന്നും കോവിഡ് കാലത്താണ് തന്നിലൊരു മാറ്റം ചിന്തയുണ്ടായതെന്ന് താരം നടി റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു.

'എന്റെ മക്കളായ ഇറ, ജുനൈദ്, ആസാദ് എന്നിവർക്കായി ഞാൻ യാതൊന്നും ചെയ്തിട്ടില്ല. അവർക്ക് വേണ്ടി ഞാൻ  എവിടെയും വന്നിട്ടില്ല. എന്റെ മകൾ വിഷാദവുമായി മല്ലിട്ടിരുന്നു. എന്നാൽ ഇപ്പേൾ വളരെ മെച്ചപ്പെട്ടിരിക്കുന്നു. പിന്നീട് അവൾക്ക് എന്നെ ആവശ്യമായിരുന്നു. ജുനൈദ് അവന്റെ കരിയർ ആരംഭിക്കുകയാണ്. ഞാൻ ഇല്ലാതെ അവൻ ഇത്രയും നാൾ ജീവിച്ചു. ഇപ്പോൾ അവൻ ജീവിതത്തിലെ അവസാനത്തെ വലിയ ചുവടുവെയ്പ്പ് നടത്തുകയാണ്. ഈ സമയത്ത് ഞാൻ അവന്‍റെ കൂടെ ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം? ആസാദിന് ഇപ്പോൾ ഒമ്പത് വയസ്സായി. മൂന്ന് വർഷത്തിനുള്ളിൽ അവൻ ഒരു കൗമാരക്കാരനാകും. അവന്‍റെ ബാല്യകാലം തിരിച്ചു വരില്ല- ആമിർ തുടർന്നു.

കുടുംബജീവിതത്തിൽ തനിക്ക് സംഭവിച്ച പിഴവിനെ കുറിച്ചും ആമിർ ഖാൻ പറഞ്ഞു. എന്റെ മക്കളേയും കുടുംബത്തേയും ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പക്ഷെ അന്നെനിക്ക് ചുറ്റും ആളുകളുണ്ടായിരുന്നു. എനിക്ക് പ്രേക്ഷകരെ വിജയിപ്പിക്കണമായിരുന്നു. എന്റെ സിനിമകളിലൂടെയും കഥകളിലൂടെയും ഞാൻ അവരോടൊപ്പം (ആരാധകർ) ചിരിക്കുകയും കരയുകയും ചെയ്തു. ഞാൻ ജനങ്ങൾക്ക് പ്രതീക്ഷ നൽകി.

ഇറക്കും ജുനൈദിനും അഞ്ചോ ആറോ വയസ്സുള്ളപ്പോൾ, അവരുടെ വികാരങ്ങളെക്കുറിച്ചോ, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ, അവർക്ക് അന്ന് എന്താണ് വേണ്ടതെന്നോ അവരുടെ വെല്ലുവിളികളെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. ഈ കാര്യങ്ങളെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നല്ല. എന്നാൽ എന്റെ ടീമിനെക്കുറിച്ചും സംവിധായകരെക്കുറിച്ചും എല്ലാം എനിക്ക് അറിയാമായിരുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇതൊന്നും എന്നോട് ആരും പറഞ്ഞില്ല. ഞാനത് സ്വയം തിരിച്ചറിഞ്ഞതാണ്. ഇറയുടെയും ജുനൈദിന്റെയും കുട്ടിക്കാലം തിരിച്ചുവരില്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ എനിക്ക് അമ്മക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാമായിരുന്നു, അതും ഞാൻ ചെയ്തില്ല. സമയം ഒരിക്കലും തിരിച്ചുവരില്ല'- ആമിർ ഖാൻ

2022 ൽ പുറത്തിറങ്ങി ലാൽ സിങ് ഛദ്ദയാണ് ആമിർ ഖാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിതാരെ സമീൻ പർ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് നടൻ. മുൻ ഭാര്യ കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് നിർമിച്ചത് ആമിർ ഖാൻ ആണ്.

Tags:    
News Summary - Aamir Khan regrets not giving time to his kids Ira, Junaid and Azad: ‘I didn’t know anything about their feelings…

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.