വിനേഷ് ഫോഗട്ടുമായി സംസാരിച്ച് ആമിർ ഖാൻ; ദംഗലിന്റെ രണ്ടാം ഭാഗം ചർച്ചയാവുന്നു

ഗുസ്തി താരം വിനേഷ് ഫോഗട്ടുമായി നടൻ ആമിർ ഖാൻ വിഡിയോ കോളിലൂടെ സംസാരിക്കുന്ന ചിത്രം വൈറലാവുന്നു. ഒരു മാധ്യമപ്രവർത്തകനാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിനേഷ് - ആമിർ ചിത്രങ്ങൾ സോഷ്യൽ മീഡിയ‍യിൽ വൈലാകുമ്പോൾ ദംഗൽ 2 ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയിരുന്നു. വിനേഷ് ഫോഗട്ടിന്റെ പ്രചോദനാത്മകമായ ജീവിത കഥ സനിമയാക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. ആമിർ ഖാന്റെ ഫാൻ പേജിലും വിനേഷ് ഫോഗട്ടുമായി സംസാരിക്കുന്ന ചിത്രം വൈറലായിട്ടുണ്ട്.

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് ആമിർ ഖാന്റെ ദംഗൽ. 2016 റിലീസ് ചെയ്ത ചിത്രം വൻ വിജ‍യമായിരുന്നു. ഏകദേശം2,024 കോടയായിരുന്നു ചിത്രം ബോക്സോഫീസിൽ നിന്ന് നേടിയത്. ആമിറിനൊപ്പം ഫാത്തിമ സന, സന്യ മൽഹോത്ര, സൈറ വസീം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്

വലിയ പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ പെണ്മക്കളെ ഗുസ്തിക്കാരാക്കിയ മഹാവീർ സിങ് ഫോഗട്ട് എന്ന ഫയൽവാന്റെ കഥയായിരുന്നു ദംഗലിന്റെ പ്രമേയം. മഹാവീർ സിങ് ഫോഗട്ട് ആയിട്ടായിരുന്നു ആമിർ ചിത്രത്തിലെത്തിയത്. ഗുസ്തിതാരങ്ങളായ ഗീത, ബബിത, റിതു, സംഗീത എന്നിവരാണ് മഹാവീർ സിങ് ഫോഗട്ടിന്റെ മക്കൾ. മഹാവീറിന്റെ അനുജന്റെ മകളാണ് വിനേഷ് ഫോഗട്ട്. ഒൻപതാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ  വളർത്തിയതും ഗുസ്തിയിലെ അടവുകൾ പഠിപ്പിച്ചതു മഹാവീർ സങ്ങായിരുന്നു.

ഒരു ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ആമിർ മടങ്ങിയെത്തിയിട്ടുണ്ട്. സിനിമാ നിർമാണത്തിലും താരം സജീവമാണ്.

Tags:    
News Summary - Aamir Khan video calls wrestler Vinesh Phogat, lauds her 'stupendous fight' at Paris Olympics; fans ask about Dangal 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.