മകളുടെ വിവാഹ നിശ്ചയത്തിന് കാരണവരായി തിളങ്ങുന്ന ബോളിവുഡ് നടൻ ആമിർ ഖാന്‍റെ ചിത്രങ്ങൾ വൈറൽ. ആമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറാ ഖാന്‍റെ വിവാഹനിശ്ചയ ചിത്രങ്ങളാണിത്. ഇറ ശനിയാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു വർഷം മുൻപു നടന്ന വിവാഹനിശ്ചയത്തിന്റെ ഓർമകൾ പങ്കിട്ടുകൊണ്ടാണ് ഇറാ ഖാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ ആമിറിനെയും റീനയേയും കാണാം.
‘11 മാസമായി ഈ ചിത്രങ്ങൾ ഇടാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്നാൽ അതിന് മികച്ച സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു’- ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് ഇറ കുറിച്ചു. നവംബർ 11നാണ് ഇറ നൂപുരുമായി മോതിരം കൈമാറിയത്. 2024 ജനുവരി മൂന്നിന് ദമ്പതികൾ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
ഏതൊരു പിതാവിനെയും പോലെ മകളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് താനെന്ന് അടുത്തിടെ ആമിർ പറഞ്ഞിരുന്നു. അമൃത് രത്‌ന 2023 എന്ന പരിപാടിയ്ക്കിടെ മകളുടെ വിവാഹത്തെക്കുറിച്ച് ആമിർ പറഞ്ഞതിങ്ങനെ. ‘ആ ദിവസം ഞാൻ ഒരുപാട് കരയാൻ പോകുന്നു. എന്റെ കുടുംബം ഇപ്പോൾ തന്നെ ആമിറിനെ ആ ദിവസം എങ്ങനെ ശ്രദ്ധിക്കണം എന്നൊക്കെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ വളരെ വികാരാധീനനായ വ്യക്തിയാണ്. എനിക്ക് എന്റെ കണ്ണീരോ ചിരിയോ നിയന്ത്രിക്കാൻ കഴിയില്ല. ദിവസം അടുക്കുന്തോറും എന്റെ വികാരങ്ങൾ തീവ്രമാകും. ഞാൻ അതിനായി കാത്തിരിക്കുകയാണ്’-ആമിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.