2021 ആണ് നടൻ ആമിർ ഖാനും കിരൺ റാവുവും തങ്ങളുടെ 16 വർഷത്തെ കുടുംബ ജീവിതം അവസാനിപ്പിച്ചത്. മകൻ ആസാദിന്റെ രക്ഷകർത്താക്കാളായും നല്ല സുഹൃത്തുക്കളായും ബന്ധം തുടർന്നു പോകുമെന്ന് താരങ്ങൾ അറിയിച്ചിരുന്നു. എന്നാൽ വിവാഹമോചനം തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് ആമിർ ഖാൻ. ഹോളിവുഡ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആമിറിനൊപ്പം കിരൺ റാവുവും ഈ അഭിമുഖത്തിലുണ്ടായിരുന്നു.
'വിവാഹമോചനം എന്നത് ഒരു പ്രത്യേക കാര്യമാണ് എന്നാൽ ക്രിയേറ്റീവ് ആളുകൾ എന്ന നിലയിൽ ഞങ്ങൾ മികച്ചു നിൽക്കുന്നു. ഞങ്ങൾക്ക് മികച്ച രീതിയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. കൂടാതെ ജോലിയിൽ പരസ്പരം വിശ്വസിക്കുന്നു. അതായിരിക്കും നന്നായി പ്രവർത്തിക്കാൻ കഴിയുന്നത്.
ഞങ്ങളുടെ വിവാഹ മോചനം ജൈവികമായി സംഭവിച്ചതാണ്. അത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ല. പിളർപ്പിനെ സൂചിപ്പിക്കുന്ന പദമാണ് വിവാഹമോചനം. ഞങ്ങൾ ഭാര്യ- ഭർത്താക്കന്മാരായി പരസ്പരം അകന്നു പോയിരുന്നു. എന്നാൽ രണ്ട് മനുഷ്യൻ എന്ന രീതിയിൽ പിരിയുന്നില്ല.
വിവാഹമോചനത്തിന് ശേഷം എങ്ങനെയൊരു മികച്ച ഭർത്താവ് ആകാമെന്ന് കിരണിനോട് ഞാൻ ഉപദേശം ചോദിച്ചിരുന്നു. അവർ 11 പോയിന്റുകളാണ് എനിക്ക് നിർദ്ദേശിച്ചത്. അതിൽ ഒന്നാമത്തേത് ഞാൻ അമിതമായി സംസാരിക്കുന്നു എന്നാണ്.
എവിടെ ഒരു ഒത്തുചേരൽ ഉണ്ടോ, അല്ലെങ്കിൽ വീട്ടിൽ ഡിന്നറിനു ആളുകൾ വരുന്നു, അല്ലെങ്കിൽ ഞങ്ങളെവിടെയെങ്കിലും പോവുന്നു, അപ്പോഴെല്ലാം ഞാൻ സംഭാഷണം ഏറ്റെടുക്കുന്നു. പെട്ടെന്ന് ഞാൻ കഥകളെല്ലാം പറയുകയാണ്. മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കില്ലെന്നാണ് കിരൺ പറയുന്നത്. ഞാൻ അവളോട് യോജിച്ചില്ല, പക്ഷേ ഞാൻ അതെന്റെ ഫോൺ കുറിപ്പുകളിൽ നോട്ട് ചെയ്തു. പിന്നീട് ഇത് ഉപയോഗപ്രദമാകുമെന്ന് ഞാൻ കരുതി.
കിരൺ ഒരിക്കലും എങ്ങനെ ഒരു മികച്ച ഭാര്യയാകാനാവും? എന്ന് എന്നോട് ചോദിച്ചിട്ടില്ല.എന്നെങ്കിലും ചോദിക്കൂമ്പോൾ ഞാൻ ഒരു ലിസ്റ്റ് തരാം' അഭിമുഖത്തിനിടെ ആമിർ നർമത്തിൽ പറഞ്ഞു. 'ഭാഗ്യവശാൽ, ഇപ്പോൾ ഞാൻ മുൻ ഭാര്യയാണ്, അതിനാൽ എനിക്കറിയേണ്ടതില്ല' എന്നായിരുന്നു ചിരിയോടെ കിരണിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.