അമ്മക്ക് പിന്നാലെ അഭിഷേക് ബച്ചനും രാഷ്ട്രീയത്തിലേക്കോ! പ്രതികരിച്ച് നടൻ, പരിഹസിച്ച് ജയ ബച്ചൻ

റ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന നടനാണ് അഭിഷേക് ബച്ചൻ. പിതാവ് അമിതാഭ് ബച്ചനും ഭാര്യ ഐശ്വര്യ റായുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള വിമർശനങ്ങളാണ് നടന് അധികവും കേൾക്കേണ്ടി വന്നത്.സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത അഭിഷേക് ബച്ചൻ ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട് . രണ്ടാം വരവിൽ അധികവും ക്യാരക്ടർ റോളുകളിലാണ് നടൻ എത്തുന്നത്.

സിനിമയിൽ സജീവമായതിന് പിന്നാലെ നടന്റെ രാഷട്രീയ പ്രവേശനം വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഒരു മാധ്യമമാണ് ഇത്തരത്തിൽ വാർത്ത പുറത്തുവിട്ടത്.  ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ. പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും തനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും നടൻ പറഞ്ഞു.

'എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. ഞാനൊരു നടനാണ്. ഞാൻ എന്റെ ജീവിതത്തിലുടനീളം പിന്തുടരാൻ ആഗ്രഹിക്കുന്നത് ഒരേയൊരു വേഷം അതുമാത്രമാണ്- വാർത്തകളിൽ പ്രതികരിച്ചു കൊണ്ട് വ്യക്തമാക്കി.

ബച്ചൻ കുടുംബാംഗങ്ങൾ വളരെ രസകരമായിട്ടാണ് അഭിഷേകിന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. 'ഞങ്ങളെ അറിയിക്കാതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്?' ഇപ്പോൾ അഭിഷേക് വിദേശത്ത് അവധി ആഘോഷിക്കുകയാണ്. ഇതിനെ കുറിച്ച്  എന്നോട് പറഞ്ഞാൽ നിങ്ങളുമായി ബന്ധപ്പെടാം- ജയ ബച്ചൻ പറഞ്ഞതായി നടന്റെ അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മകന്റേയോ വീട്ടിലുളള മറ്റു അംഗങ്ങളുടേയോ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു. ബച്ചൻ കുടുംബത്തിൽ നിന്ന് മറ്റാരെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

Tags:    
News Summary - Abhishek Bachchan Entering Politics? actor reaction viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.