മുംബൈ: ബോളിവുഡിന്‍റെ ബിഗ്ബിയായ അമിതാഭ് ബച്ചന്‍റെ കഥാപാത്രങ്ങൾ അസാമാന്യമായ വാക്ചാതുര്യവും സംഭാഷണശൈലിയും കൊണ്ടാണ് വേറിട്ടു നിൽക്കുന്നത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ ചെറുമകൾ ആരാധ്യ ബച്ചനാണ് വാക്ചാതുര്യംകൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. സ്കൂളിലെ ഹിന്ദിപ്രസംഗ മത്സരത്തിൽ ആരാധ്യ നടത്തിയ പ്രസംഗം ട്വിറ്ററിൽ ഒരു ഉപയോക്താവ് പങ്കുവെക്കുകയും നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയും ചെയ്തു.
ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകളായ ആരാധ്യ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രസംഗത്തിൽ സംസാരിക്കുന്നത്. ഏതെങ്കിലും ഒരു ഭാഷ പഠിക്കണമെങ്കിൽ അത് കവിതയിലൂടെ പഠിക്കണമെന്നാണ് പ്രസംഗത്തിൽ ആരാധ്യ പറയുന്നത്. നിരവധിപേർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ആരാധ്യയുടെ പ്രസംഗശൈലിയെ അഭിനന്ദിക്കുകയും ചെയ്തു.
നെറ്റിസന്‍മാരുടെ പ്രതികരണങ്ങൾ ശ്രദ്ധയിൽപെട്ട അഭിഷേക് ബച്ചന്‍ വിഡിയോയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തുകയും എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 2011ലാണ് ആരാധ്യ ജനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.