ആരാധ്യക്ക് വേണ്ടി ഞാൻ എന്തും ചെയ്യും! എന്തിനാണ് എന്റെ അച്ഛനെ മാത്രം വിമർശിക്കുന്നത്

പിതാവ് അമിതാഭ് ബച്ചനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി അഭിഷേക് ബച്ചൻ.  അദ്ദേഹം ഒരു നടൻ മാത്രമല്ല ഒരു പിതാവ് കൂടിയാണെന്നും  തന്റെ കടമകൾ ചെയ്യുന്നതിൽ എന്താണ് കുഴപ്പമെന്നും അഭിഷേക് ബച്ചൻ ചോദിക്കുന്നു.

'അമിതാഭ് ബച്ചൻ ഐക്കൺ എന്നതിൽ ഉപരി ഒരു പിതാവ് കൂടിയാണ്. അദ്ദേഹത്തിന് തന്റേതായ  കടമകളുണ്ട്. അതിന്റെ പേരിൽ  വിലയിരുത്തേണ്ട ആവശ്യമെന്താണ്.  അദ്ദേഹം തന്റെ കടമ ചെയ്യുന്നതിൽ ആളുകൾക്ക് എന്താണ് കുഴപ്പം .എന്റെ മകളായ ആരാധ്യക്ക് വേണ്ടി  എന്തും ചെയ്യാൻ തയാറാണ്. ഞങ്ങൾക്ക് ഇടയിലേക്ക് ആരേയും കടന്നു വരാൻ ഞാൻ അനുവദിക്കില്ല; പിതാവിനെ വിമർശിക്കുന്നവർക്ക് മറുപടിയായി അഭിഷേക് ബച്ചൻ പറഞ്ഞു.

അഭിഷേക് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി ആർ. ബൽക്കി സംവിധാനം ചെയ്ത ചിത്രമാണ് ഘുമർ. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Tags:    
News Summary - Abhishek Bachchan said that apart from being an icon Amitabh Bachchan is also a father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.