ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ജവാൻ. സെപ്റ്റംബർ ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്ഷനേറെ പ്രാധാന്യം നൽകികൊണ്ടാണ് സംവിധായകൻ ആറ്റ്ലി ചിത്രം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ മികച്ച ആറ് സ്റ്റണ്ട് മാസ്റ്റേഴ്സാണ് ഇതിന് പിന്നിൽ.
സ്പിറോ റസാതോസ്, യാനിക്ക് ബെൻ, ക്രെയ്ഗ് മാക്രേ, കെച്ച ഖംഫക്‌ഡി, സുനിൽ റോഡ്രിഗസ്, അനൽ അരസു എന്നിവർ ചേർന്നാണ് ഈ ആക്ഷൻ പാക്ക്ഡ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളിൽ കണ്ട ആക്ഷൻ ഫോർമാറ്റുകൾ ഉൾക്കൊണ്ടാണ് ജവാനിലെയും രംഗങ്ങൾ ചെയ്തിരിക്കുന്നത്. ആവേശകരമായ ബൈക്ക് സീക്വൻസുകൾ, ഹൃദയമിടിപ്പ് കൂട്ടുന്ന ട്രക്ക്, കാർ ചേസുകൾ എന്നിവയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്,അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള ഫോറിൻ ചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതെ നിലവാരത്തിൽ ഉള്ള ആക്ഷൻ രംഗങ്ങൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. റെഡ് ചില്ലിസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ജവാൻ നിർമിക്കുന്നത്. നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഹിന്ദി, തെലുങ്കു, തമിഴ് എന്നീ ഭാഷകളിലായിട്ടാണ് തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.