സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല, തെറ്റാണ്....സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ബാല

മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ നിരൂപണം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്. ഇപ്പോഴിതാ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ബാല. നടൻ തന്നെയാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

'ഈ വിഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വർക്കിയും കുറച്ച് കാര്യങ്ങൾ സംസാരിച്ചു. പുള്ളിയുടെ മനസിലുള്ളത് എന്നോട് തുറന്ന് പറഞ്ഞു. നമുക്ക് ഒരു നടനെ കുറിച്ചോ അയാളുടെ സിനിമയെ കുറിച്ചോ സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ അധികാരമില്ല. നിങ്ങൾ ലാലേട്ടനെ കുറിച്ച് മോശമായി സംസാരിച്ചു. ഇതിൽ എന്തെങ്കിലും കാര്യം നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ- ബാല ചോദിക്കുന്നു. ഇത് തെറ്റാണെന്ന് സന്തോഷ് സമ്മതിക്കുന്നു.

തുടർന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. കൂടാതെ മലയാളത്തിലെ ഒരു നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോ. ഈ പറയുന്നതൊക്കെ കുട്ടികളും നിങ്ങളുടെ അമ്മയും കാണുന്നില്ലേ? തെറ്റായ കാര്യമാണ്'- ബാല പറഞ്ഞു. തുടർന്ന് സന്തോഷ് വർക്കി എല്ലാവരോടും മാപ്പ് പറയുകയായിരുന്നു.

ബാലയുടെ വിഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് നേരത്തെ ചെയ്യേണ്ടിയിരുന്നുവെന്നാണ് വിഡിയോക്ക് അധികവും ലഭിക്കുന്ന കമന്റുകൾ.

Full View


Tags:    
News Summary - Actor Bala Shares Apologize Video To Santhosh Varkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.