'ആഷിഖി' നടൻ രാഹുൽ റോയ്​ക്ക്​ മസ്​തിഷ്​കാഘാതം

മുംബൈ: നടൻ രാഹുൽ റോയ്​യെ മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'ആഷിഖി' എന്ന ചിത്രത്തിലൂടെയാണ്​ റോയ്​ പ്രശസ്​തനായത്​. രണ്ട്​ ദിവസങ്ങൾക്ക്​ മുമ്പ്​ കശ്​മീരിൽ ഒരു ചിത്രത്തിൻെറ ചിത്രീകരണത്തിനിടെയാണ്​ മസ്​തിഷ്​കാഘാതമുണ്ടായത്​.

കശ്​മീരിൽ നിന്നും രണ്ട്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ 52കാരനെ വീട്ടിലെത്തിച്ചതെന്നാണ്​ റിപ്പോർട്ട്​. കശ്​മീരിലെ പ്രതികൂല കാലാവസ്​ഥയെ തുടർന്ന്​ ഇദ്ദേഹത്തിൻെറ ആരോഗ്യ നില വഷളായതിനെതുടർന്നാണ്​ മുംബൈയിൽ എത്തിച്ചത്​.

താരത്തിൻെറ ആരോഗ്യ സ്​ഥിതിയിൽ പുരോഗതിയുണ്ടെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. മഹേഷ്​ ഭട്ട്​ ചിത്രം ആഷിഖിയിലൂടെ 1990കളിലാണ്​ റോയ്​ ബോളിവുഡ്​ അരങ്ങേറ്റം കുറിച്ചത്​. അനു അഗർവാൾ ആയിരുന്നു നായിക.

ശേഷം ജുനൂൻ, ഫിർ തേരി കഹാനി യാദ്​ ആയി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷമിട്ടു. 2006ൽ ടി.വി റിയാലിറ്റി ഷോ ആയി 'ബിഗ്​ ബോസ്​' ആദ്യ സീസണിലെ വിജയിയായിരുന്നു.

Tags:    
News Summary - Actor Rahul Roy admitted hospital after brain stroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.