ചെന്നൈ: ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിട്ട ഭീഷണിയെത്തുടർന്ന് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്.
പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
സിദ്ധാർഥിന്‍റെ ഫോൺ നമ്പർ ചോർത്തി ബി.ജെ.പി ഐ.ടി സെല്ലും അനുഭാവികളും ഭീഷണി സന്ദേശമയക്കുകയാണെന്ന് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
രണ്ടുദിവസമായി തനിക്കും കുടുംബത്തിനും േനരെ 500ഓളം കൊലപാതക -ബലാത്സംഗ ഭീഷണികളാണ് ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ട്വീറ്റ്. തമിഴ്നാട്ടിലെ ബി.ജെ.പി പ്രവർത്തകർ തന്‍റെ ഫോൺനമ്പർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
'എന്‍റെ ഫോൺനമ്പർ തമിഴ്നാട് ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി. ഞാൻ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കൂ' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാർഥ് ട്വീറ്റ് ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ കമന്‍റുകൾ പങ്കുവെച്ച് മറ്റൊരു ട്വീറ്റും സിദ്ധാർഥ് കുറിച്ചു.
'നിരവധി സമൂഹമാധ്യമ പോസ്റ്റുകളിൽ ഒരു പോസ്റ്റാണിത്. തമിഴ്നാട് ബി.ജെ.പി പ്രവർത്തകർ തെന്റ മൊബൈൽ നമ്പർ കഴിഞ്ഞദിവസം ചോർത്തി ജനങ്ങളോട് തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. 'ഇവൻ ഇനിമേല വായ തുറക്ക കൂടാത്' (ഇവൻ ഇനിയൊരിക്കലും വായ് തുറക്കാൻ പാടില്ല). നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം. ഇത്തരക്കാരെ അതിജീവിക്കുേമാ?' -സിദ്ധാർഥ് കുറിച്ചു.
കേന്ദ്രസർക്കാറിന്‍റെ ജനേദ്രാഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ് സിദ്ധാർഥ്. കേന്ദ്രസർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.