Actress Amrutha Nair About Her Mother health issue

ഇങ്ങനെയൊരു അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ; അമ്മയുടെ അസുഖത്തെ കുറിച്ച് നടി അമൃത

മ്മയുടെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് നടി അമൃത നായർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് കുറിച്ചു  കൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്നും താരം ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

'ഒരു ദിവസം ലൊക്കേഷനിൽ വെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ തല കറങ്ങി വീണു.അമ്മക്ക് ചില മെഡിസിന്റെ പ്രശ്നമുണ്ട്. ആശുപത്രിയിൽ കാണിച്ചപ്പോൾ മൈനർ അറ്റാക്കിന്റെ ലക്ഷണമാണെന്നാണ് പറഞ്ഞത്. വീട്ടിൽ വന്നിട്ടും ഇതേ അവസ്ഥയുണ്ടായി. പല തവണ ആശുപത്രിയിൽ കാണിച്ചു.

ഒടുവിലാണ് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്. അത് പരിതിക്കപ്പുറം വളർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ ആർത്തവ പ്രശ്നങ്ങളൊന്നും അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ സീരിയസ് സ്റ്റേജിലാണ്. യൂട്രസ്സ് റിമൂവ് ചെയ്യുക അല്ലാതെ മറ്റു മാർഗമില്ല. ഡോക്ടർ സർജറി നിർദ്ദേശിച്ചിട്ടുണ്ട്'- അമൃത വിഡിയോയിൽ പറഞ്ഞു.  

Tags:    
News Summary - Actress Amrutha Nair About Her Mother health issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.