എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ വിമർശിച്ച് നടി രഞ്ജിനി

കോഴിക്കോട്: കെ.കെ രമക്കും ആനി രാജക്കുമെതിരെയായ എം.എം മണിയുടെ പരാമർശങ്ങൾക്കെതിരെ നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനി തന്‍റെ പ്രതിഷേധം അറിയിച്ചത്. കെ.കെ രമയെയും ആനി രാജയെയും കേരളത്തിന്‍റെ പെൺപുലികൾ എന്ന് വിശേഷിപ്പിച്ച രഞ്ജിനി സ്ത്രീകളെ അധിഷേപിക്കുന്നത് നിർത്തണം എന്നും ആവശ്യപ്പെട്ടു.

'സ്ത്രീകളെ അധിക്ഷേപിക്കുന്നത് നിർത്തുക. നിങ്ങളെ ഈ ലോകത്തേക്ക് കൊണ്ടുവന്നത് ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് മറ്റൊരു സ്ത്രീയെ അപമാനിക്കാൻ അവകാശമില്ല.'-രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. 'റെസ്പെക്ട് വുമൺ' എന്ന ഹാഷ്ടാഗോടെ ആനി രാജയുടേയും കെ.കെ രമയുടേയും എം.എം മണിയുടേയും ഫോട്ടോകളും അവർ പങ്കുവെച്ചിട്ടുണ്ട്.

നിയസഭയിൽ എം.എം മണി കെ.കെ രമയെ വിമർശിച്ചിരുന്നു. ഇവിടെ ഒരു മഹതി പൊലീസിനെതിരെ പറഞ്ഞു. അവർ വിധവയാണ്, വിധവയായത് അവരുടെ വിധി എന്നായിരുന്നു എം.എം മണിയുടെ പരാമർശം. എന്നാൽ ഇതിനെ വിമർശിച്ച് സി.പി.ഐ നേതാവ് ആനി രാജ രംഗത്തെത്തി. ഒരു കമ്മ്യൂണിസ്റ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്നായിരുന്നു ആനി രാജ പറഞ്ഞത്.

തുടർന്ന് ആനി രാജക്കെതിരെയും എം.എം മണി രംഗത്തെത്തി. അവർ ഡൽഹിയിലാണെല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കൽ. ഇവിടെ കേരള നിയമസഭ നേരിടുന്ന പ്രശ്നങ്ങൾ നമുക്കല്ലേ അറിയൂ എന്നായിരുന്നു മണിയുടെ പരാമർശം.

മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്നും അവഹേളനം ശരിയോ എന്ന് മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണമെന്നും ആനി രാജ പ്രതികരിച്ചു.

Tags:    
News Summary - Actress Ranjini criticises MM Mani's comments against kk Rama and Ani Raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.