ഗീതു മോഹൻദാസും യഷും ഒന്നിക്കുന്നോ! 'യഷ് 19' ചർച്ചയാവുന്നു

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ മേൽവിലാസം നേടിയ താരമാണ് യഷ്. സ്വന്തം പേരിനെക്കാളും കെ.ജി.എഫിലെ കഥാപാത്രത്തിന്റെ പേരായ റോക്കി ഭായ് എന്നാണ് നടനെ അറിയപ്പെടുന്നത്. വൻ വിജയമായിരുന്നു കെ.ജി. എഫിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം.

കെ.ജി. എഫ് രണ്ടിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഒരു വിഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. കെ.ജി.എഫ് മൂന്നാം ഭാഗം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ യഷ്- ഗീതു മോഹൻദാസ് ചിത്രം വാർത്തകളിൽ ഇടംപിടിക്കുകയാണ്. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ യഷിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുളള ചിത്രങ്ങളൊന്നും ഗീതു പ്രഖ്യാപിച്ചിട്ടില്ല.

പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ്. ഗീതുവിന്റെ കഥയിൽ യഷ് തൃപ്തനാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുകയാണ്. യാഷിന് അടുത്തകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ തിരക്കഥയായിരിക്കും ചിത്രത്തിന്‍റേതെന്ന് സോഴ്സിനെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    
News Summary - After KGF, Yash Next With director Geethu Mohandas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.