സ്ത്രൈണതയുടെ പേരിൽ കടുത്ത പരിഹാസം പിതാവും നടനുമായ അക്കിനേനി നാഗേശ്വര റാവു എന്ന എ.എൻ. ആറിന് നേരിടേണ്ടി വന്നതായി മകനും തെലുങ്ക് സൂപ്പർ താരവുമായ നാഗാർജുന. ടോളിവുഡിലെ അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്നു അക്കിനേനി നാഗേശ്വര റാവു. കടുത്ത പരിഹാസം നേരിട്ടതോടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഒരു സെഷനിൽ പറഞ്ഞു. എന്നാൽ വിധി മറ്റൊന്നായിരുന്നുവെന്നും പിന്നീട് തെലുങ്ക് സിനിമയിൽ നായകനായി തിളങ്ങിയെന്നും നാഗാർജുന കൂട്ടിച്ചേർത്തു.
'പിതാവ് ഒരു സാധാരണ ഒരു കർഷ കുടുംബത്തിലാണ് ജനിച്ചത്. മുത്തശ്ശി ഒരു പെൺകുട്ടിയെയായിരുന്നു ആഗ്രഹിച്ചത്. എന്നാൽ പിതാവ് ജനിച്ചതോടെ മുത്തശ്ശി അദ്ദേഹത്തെ ഒരു പെൺകുട്ടിയെ പോലെ വളർത്തി. ഇപ്പോഴും പിതാവിന്റെ പെൺകുട്ടിയുടെ വേഷം ധരിച്ച ഫോട്ടോ ഞങ്ങളുടെ പക്കലുണ്ട്. അദ്ദേഹം അന്ന് കാണാൻ എന്റെ മൂത്ത സഹോദരി സത്യയെപ്പോലെയായിരുന്നു.
അന്ന് സ്ത്രീകൾക്ക് സ്റ്റേജിൽ അഭിനയിക്കാൻ വിലക്കുണ്ടായിരുന്നു.അച്ഛൻ സ്ത്രീ വേഷങ്ങളൽ സ്റ്റേജിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.പിന്നീട് സ്ഥിരം നായികയായി മാറി. ഇതോടെ അച്ഛന്റെ രൂപഭാവങ്ങളില്‍ സ്ത്രീയുടെ സ്വാധീനം കൂടുതല്‍ പ്രകടമായി.പിതാവിനെതിരെ പരിഹാസങ്ങളും ഉയർന്നു. ആളുകളുടെ പരിഹാസവാക്കുകൾ അദ്ദേഹത്തെ നിരാശനാക്കി. തുടർന്ന് കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതിനായി കടലിൽ ഇറങ്ങി. ആത്മഹത്യ ചെയ്യുന്ന തെറ്റാണെന്ന് തോന്നിയ അച്ഛൻ തിരിച്ചു വന്നു.
പിതാവിന്റെ ജീവിതം മാറ്റിമറിച്ചതും അദ്ദേഹത്തിന്റെ രൂപം തന്നെയാണ്. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പ്രശസ്ത നിര്‍മ്മാതാവ് ഘണ്ടശാല ബലരാമയ്യ അച്ഛനെ കണ്ടു. അച്ഛന്റെ നടത്തം കണ്ട അദ്ദേഹം അച്ഛനോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെയെന്ന് ചോദിച്ചു. അച്ഛന്റെ കണ്ണും മൂക്കും കാണാന്‍ നല്ല ഭംഗിയുണ്ടെന്നും പറഞ്ഞു. പിന്നീട് അച്ഛന്റെ വളര്‍ച്ച ലോകം കണ്ടതാണ് എന്നാണ്'- നാഗാര്‍ജുന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.