ആരാധ്യ ബച്ചന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച വ്യാജവാർത്തക്കെതിരെ ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും കോടതിയെ സമീപിച്ചിരുന്നു. ആരാധ്യ നൽകിയ പരാതിയെ തുടർന്ന് ഡൽഹി ഹൈകോടതി വ്യാജ ഉള്ളടക്കമുള്ള വിഡിയോ പ്രസിദ്ധീകരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. കൂടാതെ കുട്ടിയെ കുറിച്ച് വ്യാജ വിഡിയോ പങ്കുവെച്ച ഒമ്പത് യൂട്യൂബ് ചാനലുകളിലെ വിഡിയോകൾ അടിയന്തരമായി നീക്കം ചെയ്യാനും കോടതി നിർദേശിച്ചു.
മകളെ കുറിച്ച് പ്രചരിച്ച വ്യാജവാർത്തയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഐശ്വര്യ റായി ബച്ചൻ. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തങ്ങളെ പിന്തുണച്ച മാധ്യമങ്ങളോട് നന്ദിയും നടി പറയുന്നുണ്ട്. വൈകാരികമായി ബാധിക്കുന്ന അപ്രസക്തമായ വാർത്താ ഉള്ളടക്കത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി.
'ഇത് സമൂഹത്തിൽ നിലവിലുണ്ടെന്നുളള മാധ്യമങ്ങളുടെ തിരിച്ചറിവിൽ വളരെ സന്തോഷമുണ്ട്. അതിനാൽ ഇത് ശാശ്വതമായി നിലനിൽക്കില്ല, അത് നിങ്ങൾ പ്രോത്സാഹിപ്പിക്കാനും പോകുന്നില്ല. ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്ന ആഘാതം മനസിലാക്കിയതിന് നന്ദി. വളരെ അനാവശ്യമായ കാര്യമാണ്. ഞങ്ങളുടെ വികാരത്തെ മാനിച്ച് ഞങ്ങൾക്കൊപ്പം നിന്ന നിങ്ങളുടെ വിവേകത്തിന് നന്ദി- ഐശ്വര്യ റായ് ബച്ചൻ പറഞ്ഞു.
ഏപ്രിൽ 28 നാണ് പൊന്നിയിൻ സെൽവൻ രണ്ടാംഭാഗം പ്രദർശനത്തിനെത്തുന്നത്. ആദ്യഭാഗം വൻ വിജയമായിരുന്നതുകൊണ്ട് രണ്ടാംഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.