പുഷ്പയുടെ റെക്കോർഡ് ഉടൻ തകർക്കപ്പെടും, ഞാനും ആഗ്രഹിക്കുന്നത് അതാണ്;നന്ദി പറഞ്ഞ് അല്ലു അർജുൻ

തിവേഗം ആയിരം കോടി എന്ന നമ്പർ മറികടന്നിരിക്കുകയാണ് അല്ലു അർജുന്റെ പുഷ്പ 2. ഏഴ് ദിവസംകൊണ്ടാണ് ചിത്രം ആയിരം കോടി നേടിയത്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

പുഷ്പയെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറയുകയാണ് അല്ലു അർജുൻ.പുഷ്പയുടെ വിജയാഘോഷവേളയിലാണ് ജനങ്ങളോട് നന്ദി പറഞ്ഞത്. ആയിരം കോടി എന്നത് സ്നേഹത്തിന്റെ പ്രതഫലനമാണെന്നും റെക്കോർഡുകൾ തകർക്കപ്പെടണമെന്നും അല്ലു അർജുൻ പറഞ്ഞു.

'സംഖ്യകൾ എല്ലാം താൽക്കാലികമാണ്. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ സ്നേഹം എന്നും നിലനിൽക്കും.ആ സ്നേഹത്തിന് നന്ദി. റെക്കോർഡുകൾ തകർക്കാൻ വേണ്ടിയുള്ളതാണെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. ഇന്ന് ഞാൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ സന്തോഷമുണ്ട്. എന്നാൽ അടുത്ത രണ്ടോ- മൂന്നോ മാസത്തിനുള്ളിൽ തമിഴോ തെലുങ്കോ ഹിന്ദി ചിത്രമോ ആയിരിക്കും ഈ സ്ഥാനത്ത്.ഈ റെക്കോർഡുകൾ ഉടൻ തകർക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതാണ് പുരോഗതി; അതായത് ഇന്ത്യ ഉയരുകയാണ്. ഈ സംഖ്യകൾ എത്രയും വേഗം തകർക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അത് വളർച്ചയാണ്, ഞാൻ വളർച്ചയെ സ്നേഹിക്കുന്നു'- അല്ലു അർജുൻ പറഞ്ഞു.

സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. 2021 പുറത്തിറങ്ങിയ പുഷ്പയുടെ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്.

Tags:    
News Summary - Allu Arjun on landslide box-office success of ‘Pushpa 2’: Numbers are temporary, love is permanent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.