'തിരക്കുകളെല്ലാം മാറ്റി വെച്ച് അദ്ദേഹം എത്തി'; കീർത്തി സുരേഷിന്‍റെ കല്യാണത്തിന് വമ്പൻ ലുക്കിലെത്തി ദളപതി വിജയ്

നടി കീർത്തി സുരേഷിന്‍റെയും വ്യവസായി ആന്‍റണി തട്ടിലിന്‍റെയും വിവാഹത്തിൽ പങ്കെടുത്ത് ദളപതി വിജയ്. ഗോവയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിലാണ് വിജയ് പങ്കെടുത്തത്. വിജയ് യുടെ നായികയായി ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിൽ കീർത്തിയെത്തിയിരുന്നു.

അവസാന സിനിമയുടെ ഷൂട്ടിങ്ങിന്‍റെയും രാഷ്ട്രീയ പ്രവേശനത്തിന്‍റെ തിരക്കുമെല്ലാം മാറ്റിവെച്ചാണ് വിജയ് കീർത്തിയുടെ കല്യാണത്തിനെത്തിയത്. താരത്തിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ട്രെഡീഷൻ വേഷമായ മുണ്ടും സിൽക്ക് ഷർട്ടുമണിഞ്ഞാണ് വിജയ് എത്തിയത്.

ഡിസംബർ 12നായിരുന്നു കീർത്തിയും ആന്‍റണ തട്ടിലും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. 15 വർഷത്തോളം നീണ്ടുനിന്ന പ്രണയ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വിവാഹ ഫോട്ടോകളെല്ലാം തന്നെ സാമുഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വരനായെത്തിയ ആന്‍റണി തട്ടിൽ വ്യവസായ രംഗത്താണ് ജോലി ചെയ്യുന്നത്. 


Tags:    
News Summary - thalapathy vijay attempts keerthi Suresh's Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.