യൂട്യൂബർ സന്തോഷ് വർക്കിക്കെതിരെ രൂക്ഷവിമർശനവുമായി സിനിമാ താരം സാബുമോൻ അബ്ദുസമദ്. 'ആറാട്ടണ്ണൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സന്തോഷ് വർക്കിയെ പോലുള്ളവർക്ക് മീഡിയക്കാർ പരിഗണന നൽകരുതെന്നും ഒരാളുടെ ശരീരത്ത് കൈവെക്കാൻ അയാൾക്ക് അധികാരമില്ലെന്നും സാബുമോൻ പറഞ്ഞു. നടൻ നന്ദുവിന്‍റെ പുറത്ത് സന്തോഷ് വർക്കി തട്ടുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് സാബു പറഞ്ഞത്.
' അവന്‍റെ ഒരു വീഡിയോ ക്ലിപ്പ് ഞാൻ കണ്ടു, നടൻ നന്ദു ചേട്ടൻ ചായ കുടിക്കുമ്പോൾ അവൻ വന്ന് കൈ കൊടുക്കുന്നു എന്നിട്ട് തിരികെ പോകാൻ നേരം പുറത്ത് തട്ടി. ഞാൻ ഇതിന് ശേഷം നന്ദുവിനെ കണ്ടപ്പോൾ 'ചേട്ടാം പുറത്ത് തട്ടിയപ്പോൾ തന്നെ പ്രതികരിച്ചൂടെ' എന്ന് ചോദിച്ചു. അപ്പോൾ നന്ദു ചേട്ടൻ എന്നോട് പറഞ്ഞത്, 'ഞാൻ അത് ചെയ്തിട്ട് വേണം സോഷ്യൽ മീഡിയയിൽ എന്നെ തെറി പറയാൻ.. അത് വേറൊരു ലോകമാണെടാ.. എന്ത് ചെയ്യാനാ?' എന്നാണ്. എന്‍റെ ദേഹത്താണ് അവൻ തട്ടിയതെങ്കിൽ ഞാൻ അടിച്ചേനെ അവനെ.. അവന് എന്ത് അധികാരമാണ് ഒരാളുടെ ശരീരത്ത് കടന്നുകയറാനുള്ളത്. ഇവന്‍റെ മാനസിക നില ശരിയല്ല മീഡിയക്കാർ അവന് പ്രാധാന്യം നൽകരുത്,' രൂക്ഷമായ ഭാഷയിൽ സാബുമോൻ പറഞ്ഞു.
മുമ്പ് നടി നിത്യ മെനോൻ സന്തോഷ് വർക്കിയുടെ സ്റ്റാക്കിങ്ങിനെ കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു. ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സന്തോഷ് ശല്യം ചെയ്തിട്ടുണ്ട് എന്നായിരുന്നു നിത്യ മെനോൻ ആരോപിച്ചത്. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി പട്ടം ചാർത്തി കൊടുക്കുന്ന ഇത്തരത്തിലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് സാബുമോൻ ശക്തമായി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.