ഇന്ത്യൻ ജനത ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഓസ്കർ പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ. ആർ. ആറിലെ നാട്ട നാട്ടു എന്ന ഗാനം മികച്ച ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു.
ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട നാട്ടു നാട്ടു എന്ന ഗാനം ഓസ്കർ വേദിയിൽ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് അവതരിപ്പിക്കുന്നുണ്ട്. ഈ ഗാനത്തിന് ചുവടുവെക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
' ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു ഗാനത്തിന് ഞാന്‍ ചുവടുവെക്കും. ലോകത്തിലെ ഏറ്റവും അഭിമാനകരമായ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതിന്റെ അവേശത്തിലാണ് ഞാൻ. എല്ലാവരുടേയും ആശംസ വേണം'- ലോറന്‍ ഗോട്‌ലീബ് കുറിച്ചു.
നാട്ടു നാട്ടു എന്ന ഗാനം പോലെ ജൂനിയർ എൻ.ടി. ആറിന്റേയും രാം ചരണിന്റേയും ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാഷ വ്യത്യാസമില്ലാതെ ജനങ്ങൾ ഇത് ഏറ്റെടുക്കുകയും ചുവടുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.