ബച്ചനുമായുള്ള ജയയുടെ വിവാഹത്തിന് നേതൃത്വം നൽകാൻ ബംഗാളി പുരോഹിതർ തയാറായില്ല; കാരണം?

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങളായ അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായത്. 1973 ൽ കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സന്നിധ്യത്തിലായിരുന്നു വിവാഹം. അയൽക്കാരെ പോലും വിവാഹം അറിയിച്ചിരുന്നില്ല.

തുടക്കത്തിൽ ജയയുടെ കുടുംബാംഗങ്ങൾക്ക് ബച്ചനുമായുള്ള വിവാഹത്തിന് താൽപര്യമില്ലായിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ജാതിയായിരുന്നു പ്രശ്നമെന്നും എന്നാൽ മകളുടെ വാശിക്ക് മുമ്പിൽ ജയയുടെ വീട്ടുകാർ കീഴടങ്ങുകയായിരുന്നെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ജയയുടെ കുടുംബാംഗങ്ങൾക്ക് വിവാഹത്തിന് യാതൊരു എതിർപ്പുമില്ലായിരുന്നത്രേ. 1989ൽ ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജയയുടെ പിതാവും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ തരുൺ കുമാർ പറഞ്ഞു.

'വിവാഹം കഴിഞ്ഞപ്പോൾ പലരും പറഞ്ഞു അമിതാഭ് ഒരു സിനിമ താരമായതുകൊണ്ടാണ് ജയ വിവാഹം കഴിച്ചതെന്ന്. എന്നാൽ വിവാഹം നടക്കുമ്പോൾ അമിതാഭ് വലിയ താരമായിരുന്നില്ല.പക്ഷേ ജയ, ബച്ചനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് എനിക്ക് അറിയാമായിരുന്നു.അവൾ ചഞ്ചലമായ മനസ്സുള്ളവളല്ല. അവൾ വളരെ നിശ്ചയദാർഢ്യമുള്ള ഒരു വ്യക്തിയാണ്, കുട്ടിക്കാലം മുതലെ അങ്ങനെ തന്നെയാണ്.

അമിതാഭ് ഫോണിലൂടെയാണ് ജയയുടെ അമ്മയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങളോട് മുംബൈയിലേക്ക് വരാൻ പറഞ്ഞു. രഹസ്യമായിട്ടായിരുന്നു വിവാഹം. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ പോകുന്നതിൽ അർഥമില്ല. ഞങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കൾ മാത്രമായിരുന്നു അന്ന് മലബാർ ഹില്ലിലുണ്ടായിരുന്നത്. എല്ലാം വളരെ വേഗമായിരുന്നു. എന്നാൽ വിവാഹത്തിൽ ചില പ്രശ്നങ്ങളുണ്ടായി.

വിവാഹത്തിന് മോൽനോട്ടം വഹിക്കാൻ ബംഗാളി പുരോഹിതനെ കണ്ടെത്തുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാനൊരു നിരീശ്വരവാദിയാണ് , പക്ഷേ ജയയുടെ അമ്മക്ക് 'ബംഗാളി ആചാരവിധി പ്രകാരമുള്ള വിവാഹം വേണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ബംഗാളിയല്ലാത്ത ബച്ചനുമായുള്ള വിവാഹത്തിന് നേതൃത്വം നൽകുന്നതിൽ ബംഗാളി പുരോഹിതർ തയാറായില്ല. അവർ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ അവസാനം എല്ലാം പരിഹരിച്ചു. അമിതാഭ് എല്ലാ ആചാരങ്ങളോടും കൂടിയാണ് ജയയെ വിവാഹം ചെയ്തത്. ചടങ്ങ് പിറ്റേന്ന് രാവിലെ വരെ നീണ്ടുനിന്നു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ആത്മാർത്ഥതയോടെയാണ് അമിതാഭ് ചെയ്തത്. എന്നിട്ട് തൊട്ടടുത്ത ദിവസം അവർ ലണ്ടനിലേക്ക് പറന്നു. അവർ മടങ്ങിയെത്തിയപ്പോൾ, ഞാൻ ഭോപ്പാലിൽ ഒരു സ്വീകരണം നടത്തി. അമിതാഭ് ഒരു എതിർപ്പും പറഞ്ഞില്ല. അദ്ദേഹം ഞങ്ങളുടെ ആഗ്രഹത്തിനൊപ്പം നിന്നു.

ജയയുടെ വിവാഹത്തിന് ഞാനോ ഭാര്യയോ എതിരായിരുന്നില്ല. അമിതാഭ് വളരെ നല്ല സ്നേഹമുള്ള വ്യക്തിയാണ്. സിനിമാലോകത്ത് ഉയർന്നുവരാൻ അദ്ദേഹം കഷ്ടപ്പെട്ടു. തുടക്കത്തിലെ പരാജയങ്ങൾ തളർത്തിയില്ല. അദ്ദേഹം ലക്ഷ്യ സ്ഥാനത്തേക്ക് മുന്നോട്ട് നടന്നു. ജാതിയെക്കുറിച്ച് ചിന്തിക്കുന്നത് എത്ര പരിഹാസ്യമാണ്. എന്റെ രണ്ടാമത്തെ മകൾ ഒരു റോമൻ കത്തോലിക്ക വിശ്വാസിയെയാണ് വിവാഹം കഴിച്ചത്. ഞാനും ഭാര്യയും കൂടാതെ, എൻ്റെ പ്രായമായ മാതാപിതാക്കളും വിവാഹ ആഘോഷങ്ങളിൽ ഉണ്ടായിരുന്നു.എൻ്റെ അച്ഛൻ വളരെ അഭിമാനിയായ ഒരു ബ്രാഹ്മണനായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ ഇപ്പോഴും എൻ്റെ കാതുകളിൽ ഉണ്ട്: 'അത് അവരുടെ ജീവിതമാണ്? അവർ സന്തുഷ്ടരാണെങ്കിൽ നമ്മളും അങ്ങനെയായിരിക്കണം-ജയയുടെ പിതാവ് എഴുതിയ ലേഖനത്തിൽ പറയുന്നു.


Tags:    
News Summary - Amitabh Bachchan-Jaya Bachchan’s wedding priest protested against their inter-caste marriage: ‘The whole affair was kept secret’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.