ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'കിങ് ഓഫ് കൊത്ത'. ആഗസ്റ്റ് 24 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ദുൽഖറിന്റെ സഹോദരിയുടെ കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തിയറ്ററിൽ നിന്നുള്ള അനിഖയുടെ ചിത്രമാണ്. സുഹൃത്തുക്കൾക്കൊപ്പം മുഖം മറച്ചാണ് സിനിമ കാണാൻ എത്തിയത്. ആരാധകരുടെ ആവേശം നേരിട്ട് കണ്ടതിന്റ സന്തോഷവും പങ്കുവെച്ചിട്ടുണ്ട്.
മികച്ച തിയറ്റർ അനുഭവമായിരുന്നു കിങ് ഓഫ് കൊത്ത നൽകിയത്. രാവിലെ ഏഴ് മണിക്ക് മുഖം മറച്ചാണ് സിനിമ കാണാൻ എത്തിയത്. സിനിമയോടുള്ള ആളുകളുടെ ആവേശം നേരിട്ട് കാണാൻ വേണ്ടിയായിരുന്നു. എക്കാലത്തെയും മികച്ച തിയറ്റർ അനുഭവമായിരുന്നു ചിത്രം നൽകിയത്. ഈ വമ്പൻ ചിത്രത്തിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് - അനിഖ ചിത്രത്തിനൊപ്പം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.