പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി അബദ്ധമായി, നടിയുടെ മുഖം കണ്ട് ഞെട്ടി; വെളിപ്പെടുത്തി സംവിധായകൻ

പ്ലാസ്റ്റിക് സർജറിക്ക് ശേഷം പ്രിയങ്ക ചോപ്രക്ക് സിനിമ നഷ്ടപ്പെട്ടതിനെ കുറിച്ച് സംവിധായകൻ അനിൽ ശർമ. അടുത്തിടെ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്ലാസ്റ്റിക് സർജറിക്ക് ശേഷം നടിയെ കണ്ട് ഞെട്ടിപ്പൊയെന്നും  മൂക്ക്  അദ്ധമായെന്നും സംവിധായകൻ പറഞ്ഞു.

'ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്പൈ' എന്ന ചിത്രത്തിനായി പ്രിയങ്കയെ തീരുമാനിച്ചതിന് ശേഷം ഞാൻ വിദേശത്തേക്ക് പോയി. രണ്ട് മാസത്തെ യാത്രയായിരുന്നു. ഈ സമയത്താണ് പ്രിയങ്ക സർജറി ചെയ്തത്. വാർത്തയിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്.  പ്രിയങ്കയുടെ പ്രവൃത്തി ശരിക്കും എന്നെ ഞെട്ടിച്ചു.

ദിവസങ്ങൾക്ക് ശേഷം മറ്റൊരു നിർമാതാവ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയായിരുന്നു. നായിക‍യുടെ ചിത്രം കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അത് പ്രിയങ്ക ചോപ്രയായിരുന്നു. ഉടൻ തന്നെ ഞാൻ   അവരെ കാണണമെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം പ്രിയങ്ക അമ്മക്കൊപ്പം എന്നെ കാണാൻ എത്തി. പ്രിയങ്ക അന്ന് എന്റെ മുന്നിൽ ഇരുന്ന് കരയുകയായിരുന്നു.  ആ സമയത്ത്,  ലുക്കിന്റെ പ്രശ്നം കൊണ്ട്  ഒപ്പിട്ട ചില സിനിമകൾ അവർക്ക് നഷ്ടമായി . ഇത് നടിയെ മാനസികമായി തളർത്തി.

പ്രിയങ്ക നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് സിനിമക്കായി വാങ്ങിയ അഡ്വാൻസ്  തിരിച്ചു തരാനൊരുങ്ങി.‌ എന്നാൽ പ്രിയങ്കയെ കൈവിടാൻ അന്നെനിക്ക് തോന്നിയില്ല. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവർക്കെല്ലാം മേക്കപ്പ് ചെയ്ത ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായത്തോടെ നടിയെ മേക്കപ്പ് ചെയ്ത് സിനിമയിൽ അഭിനയിപ്പിച്ചു- അനിൽ ശർമ പ്രിയങ്ക പറഞ്ഞു.

Tags:    
News Summary - Anil Sharma Opens Up Priyanka Chopra was on the verge of quitting movies as a surgery altered her face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.