മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിനെതിരായ നടി പായൽ ഘോഷിെൻറ ൈലംഗികാരോപണത്തിൽ പ്രതികരണവുമായി നടി ഹുമ ഖുറേഷി. അനുരാഗ് കശ്യപ് തന്നോടോ മറ്റുള്ളവരോടൊ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്ന് ഹുമ ഖുറേഷി ട്വീറ്റ് ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്ന വിവാദങ്ങളിലും മാധ്യമ വിചാരണകളിലും താൻ വിശ്വാസിക്കുന്നില്ല. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാൾ ചൂഷണം ചെയ്തുവെന്ന് തോന്നിയാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടതെന്നും അവർ കുറിച്ചു.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി കുറ്റാനേഷ്വണ ചലചിത്രമായ ഗാങ്സ് ഓഫ് വസേപൂർ എന്ന ചിത്രത്തിലൂടെയാണ് ഹുമ ഖുറേഷിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
'അനുരാഗും ഞാനും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത് 2012 -13 കാലയളവിലാണ്. അദ്ദേഹം ഉറ്റസുഹൃത്തും അങ്ങേയറ്റം കഴിവുള്ള സംവിധായകൻ കൂടിയാണ്. എെൻറ വ്യക്തിപരമായ അനുഭവത്തിലും അറിവിലും എന്നോട്ടോ മറ്റുള്ളവരോടോ അദ്ദേഹം മോശമായി െപരുമാറിയിട്ടില്ല. ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉയർത്തുന്നവർ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണം.
സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തുന്ന വിവാദങ്ങളിലും മാധ്യമ വിചാരണകളിലും താൻ വിശ്വാസിക്കുന്നില്ല. അതിനാൽ തന്നെ ഈ വിഷയത്തിൽ ഇതുവരെ താൻ പ്രതികരിച്ചിരുന്നില്ല. ഈ വിവാദത്തിലേക്ക് എന്നെ വലിച്ചിഴക്കുന്നതിൽ ദേഷ്യം തോന്നുന്നു. എന്നോടുമാത്രമല്ല, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും തീവ്രപ്രയത്നത്തിലൂടെയും നേടിയെടുത്തവ തൊഴിലിടങ്ങളിലെ അടിസ്ഥാനമില്ലാത്ത അനുമാനത്തിലൂടെയും ആരോപണങ്ങളിലൂടെയും ഇല്ലാതാക്കുന്ന എല്ലാ സ്ത്രീകളോടും ദേഷ്യം തോന്നുന്നു. ദയവായി ഇത്തരത്തിലുള്ള വിവരണങ്ങളിൽനിന്ന് വിട്ടുനിൽക്കാം.
സ്ത്രീകൾക്കും പുരുഷൻമാർക്കും മി ടൂ മൂവ്മെൻറിെൻറ വിശുദ്ധത സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്' -ഹുമ ഖുറേഷി ട്വീറ്റ് ചെയ്തു.
കുറച്ചുദിവസം മുമ്പാണ് അനുരാഗിനെതിരായ ആരോപണവുമായി പായൽ ഘോഷ് രംഗത്തെത്തിയത്. അനുരാഗ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും അനുരാഗ് എന്ന കലാകാരനുള്ളിലെ പിശാചിനെ പുറത്തുകൊണ്ടുവരണമെന്നും അഭ്യർഥിച്ചായിരുന്നു പായലിെൻറ ട്വീറ്റ്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്നെ സഹായിക്കണമെന്നും അഭ്യർഥിച്ചിരുന്നു. പായലിേൻറത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമെമന്നും അനുരാഗ് കശ്യപ് ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.