അനുരാഗ്​ കശ്യപിനെതിരേ പ്രതികാരം ചെയ്​ത സൽമാൻ; ബോളിവുഡിലെ താര വൈരത്തിനുപിന്നിലെ കാരണം ഇതാണ്​

ബോളിവുഡ്​ സിനിമയുടെ ദൃശ്യഭാഷയെ നവീകരിച്ച പ്രതിഭാശാലിയായ സംവിധായകനാണ്​ അനുരാഗ്​ കശ്യപ്​. ​ബോളിവുഡിലെ കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമാണ്​ നടൻ സൽമാൻ ഖാൻ ഇരുവരും തമ്മിൽ വർഷങ്ങളായി അത്ര നല്ല ബന്ധത്തിലല്ല. ഇതിനുകാരണം അനുരാഗ്​ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പലപ്പോഴായി സൽമാൻ ഖാനിൻ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെയാണ് സൽമാൻ ഖാനുമായി നിലനിൽക്കുന്ന അകൽച്ചക്ക്​ കാരണമെന്ന്​ അനുരാഗ്​ പറയുന്നു.


ബോളിവുഡ് ഭായിയുമായുള്ള ആരംഭിച്ചത് ഏത് സിനിമയുടെ സെറ്റിൽ വെച്ചാണെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്​. തേരെ നാം എന്ന സൽമാൻ ഖാൻ ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് അനുരാ​ഗിന് ദുരനുഭവം ഉണ്ടായത്. സംവിധായകൻ ബാലയുടെ തമിഴ്​ സിനിമയായ സേതുവി​െൻറ റീമേക്കായിരുന്നു തേരേ നാം. സതീഷ് കൗശിക് സംവിധാനം ചെയ്​ത 'തേരേ നാം' 2003ലാണ് റിലീസിനെത്തിയത്. ചിത്രത്തിൽ രാധേ മോഹൻ എന്ന തെരുവ് ​ഗുണ്ടയുടെ വേഷമാണ് സൽമാൻ അവതരിപ്പിച്ചിരുന്നത്. സൽമാന്റെ കഥപാത്രത്തെ കൂടുതൽ റിയലിസ്റ്റ് ആക്കുന്നതിന് താൻ നൽകിയ നിർദേശങ്ങൾ അദ്ദേഹത്തെ തന്റെ നേരെ തിരിയാൻ പ്രേരിപ്പിച്ചുവെന്നാണ് അനുരാ​ഗ് പറയുന്നത്.


'ഞാൻ സൽമാനോട് കഥാപാത്രത്തെ കൂടുതൽ നന്നാക്കുന്നതിന് കുറിച്ച് നിർദേശങ്ങൾ പറഞ്ഞു. മുഴുവൻ നിർദേശങ്ങളും പറയുന്നത് വരെ അദ്ദേഹം കേട്ടുനിന്നു. നടനോട് നെഞ്ചിൽ കുറച്ച് രോമങ്ങൾ വളർത്താൻ ആവശ്യപ്പെട്ടിരുന്നു. കഥാപാത്രത്തിനുവേണ്ടിയായിരുന്നു അത്. നിർദേശങ്ങൾ പറയുമ്പോൾ സൽമാൻ തുറച്ച് നോക്കുന്നുണ്ടായിരുന്നു. തിരിച്ച് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല. അടുത്ത ദിവസം ചിത്രത്തിന്റെ നിർമാതാവ് തന്നെ തേടിയെത്തി. ശേഷം ഒരു ഗ്ലാസ് ബോട്ടിൽ എന്റെ നേരെ എറിഞ്ഞുകൊണ്ട് നിയെന്തിനാണ് സൽമാനാണ് നെഞ്ചിൽ രോമം വളർത്താൻ നിർദേശിച്ചത് എന്ന് ചോദിച്ച് അലറി' അനുരാ​ഗ് കശ്യപ് പറഞ്ഞു.


ആ സംഭവത്തിന് ശേഷം തന്നെ ആ സിനിമയിൽ തുടർന്ന് പ്രവർത്തിക്കാൻ അവർ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു. സൽമാൻ ഖാന് അനുരാ​ഗ് കശ്യപുമായി മാത്രമല്ല വിവേക് ഒബ്റോയ് അടക്കമുള്ള താരങ്ങളോടും ഇപ്പോഴും വലിയ രസത്തിലല്ല. 2003ൽ ഒരു പത്രസമ്മേളനത്തിൽ വെച്ച് സൽമാൻ ഖാൻ നടൻ വിവേക് ഒബ്റോയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഐശ്വര്യ റായിയുമായുള്ള പ്രണയം തകർന്ന ശേഷം ഐശ്വര്യ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന സൽമാൻ പലപ്പോഴായി വിവേകുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ചില അനിഷ്​ടങ്ങളുടെ പേരിൽ ഗായകൻ അരിജിത്​ സിങിനെ സുൽത്താൻ എന്ന സിനിമയിൽ നിന്ന്​ ഒഴിവാക്കുന്നതിന്​ സൽമാൻ വാശിപിടിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


ഇൗ സംഭവങ്ങൾക്കെല്ലാം ശേഷം അനുരാ​ഗ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രമായിരുന്നു ബ്ലാക്ക് ഫ്രൈഡേയിലൂടെയാണ്​ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്​. നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് ചിത്രം 2004ൽ വെള്ളിത്തിരയിൽ എത്തിയത്. ഗ്യാങ്സ് ഓഫ് വാസിപൂർ എന്ന സിനിമയിലൂടെയാണ് എപ്പോഴും സിനിമാപ്രേമികൾ അനുരാ​ഗിനെ ഓർമിക്കുന്നത്. സംവിധാനത്തിനും എഴുത്തിനും പുറമെ അഭിനയത്തിലും അനുരാ​ഗ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. നയൻതാര സിനിമ ഇമൈക്ക നൊടികളിലടക്കം അനുരാ​ഗ് കശ്യപ് അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മകൾ ആലിയയും പിതാവിന്റെ പാത പിന്തുടർന്ന് സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്.

Tags:    
News Summary - anurag kashyap opens up why he has been removed from salman khan movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.