വിമാനത്തില്‍ കയറിയാല്‍ പോലും ശരീരഭാരം കൂടും, തൈറോയ്ഡിന്റെ വകഭേദമാണ്; അപൂര്‍വ്വരോഗത്തെക്കുറിച്ച് അര്‍ജുന്‍ കപൂര്‍

തന്നെ ബാധിച്ച അപൂർവരോഗത്തെക്കുറിച്ച് നടൻ അർജുൻ കപൂർ. സിനിമയാണ് ജീവിതമെന്നും  രോഗാവസ്ഥ തന്നെ സിനിമയിൽ നിന്നുവരെ അകറ്റിനിർത്തിയെന്നും നടൻ ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'സിങ്കം എഗെയ്ൻ'. എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് രോഗത്തെക്കുറിച്ച് പറഞ്ഞത്.

'എനിക്ക് ഹഷിമോട്ടോസ് ഡിസീസുണ്ട്. ഇത് തൈറോയ്ഡിന്റെ വകഭേദമാണ്. വിമാനയാത്ര നടത്തിയാൽ പോലും ശരീരഭാരം കൂടുന്ന അവസ്ഥ.തൈറോയ്ഡ് തകരാറിന്റെ കുറച്ചുകൂടി ​ഗൗരവകരമായ അവസ്ഥയാണിത്. നിങ്ങളുടെ ആന്റിബോഡീസ് നമ്മുക്കെതിരെ പ്രവർത്തിക്കും. ഈ പ്രശ്ന എന്റെ അമ്മക്ക് ഉണ്ടായിരുന്നു. സഹോദരിക്കുമുണ്ട്.

രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്നിൽ ഒപ്പിടുമ്പോൾ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലായിരുന്നു ഞാൻ. വ്യക്തിപരമായും കരിയറിലും മാനസികമായും ശാരീരിമായുമൊക്കെ തകർന്ന് നിൽക്കുന്ന സമയമായിരുന്നു.വിഷാദമാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു മാറ്റം എന്നിൽ സംഭവിക്കുന്നുവെന്ന് എനിക്ക് മനസിലായി. ചെയ്തു തീർക്കാനുള്ള ഒരുപാട് കാര്യങ്ങൾ നീട്ടിവെച്ചു. സിനിമ കാണുന്നത് നിർത്തി. സിനിമയാണ് എന്റെ ജീവിതം, അതുവരെ ഞാൻ ഉപേക്ഷിച്ചത് പോലെയായിരുന്നു. ഉറക്കം നഷ്ടപ്പെട്ടു. സന്തോഷം പോയി. ഒരുഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി ജീവിതത്തിലെ  ഫയർ നഷ്ടപ്പെട്ടുവെന്ന്. തുടർന്ന് ഞാനൊരു കൗൺസിലറെ കണ്ടു. എന്നാൽ ആദ്യം എനിക്ക് വർക്കായില്ല. പിന്നീട് മറ്റൊരു കൗൺസിലറെ സമീപിച്ചു. അവർ എന്റെ പ്രശ്നം കണ്ടെത്തി. ഇപ്പോൾ ഞാൻ കൂടുതൽ ശാന്തനാണ്. കാര്യങ്ങളെല്ലാം വളരെ ലളിതമായി പോകുന്നു'- അർജുൻ കപൂർ പറഞ്ഞു.

സിങ്കം എഗെയ്നിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് നടന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്.

Tags:    
News Summary - Arjun Kapoor Opens Up About His Autoimmune Disorder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.