കൽക്കിയിൽ എന്താണ് ചെയ്തുവെച്ചിരിക്കുന്നത്; പ്രഭാസ് കോമാളിയെപ്പോലെ, പക്ഷെ ബച്ചൻ അവിശ്വസനീയം -അർഷാദ് വാർസി

സൂപ്പർ ഹിറ്റ് ചിത്രമായ കൽക്കി 2898 എ.ഡിയിലെ പ്രഭാസിന്റെ കഥാപാത്രത്തെ വിമർശിച്ച് ബോളിവുഡ് താരം അർഷാദ് വാർസി. ചിത്രത്തിൽ പ്രഭാസ് കോമാളിയെ പോലെയുണ്ടെന്നാണ് നടൻ അടുത്തിടെ നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അമിതാഭ് ബച്ചൻ ഞെട്ടിച്ചെന്നും പക്ഷെ സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അർഷാദ് വ്യക്തമാക്കി. അവിശ്വസനീയം എന്നാണ് ബച്ചന്റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

'ഞാൻ കൽക്കി 2898 എ.ഡി കണ്ടു. ചിത്രം എനിക്ക് ഇഷ്ടമായില്ല.  കണ്ടപ്പോൾ വേദന തോന്നി. എന്നാൽ അമിതാഭ് ജി ഞെട്ടിച്ചു. അദ്ദേഹത്തിന്‍റെ പ്രകടനം അവിശ്വസനീയമായിരുന്നു. അദ്ദേഹത്തെ മനസിലാക്കാൻ എനിക്ക് കഴിയുന്നില്ല. അദ്ദേഹത്തിന്റെ പവറിന്റെ ഒരു അംശം കിട്ടിയിരുന്നെങ്കിൽ നമ്മുടെ ജീവിതം രക്ഷപ്പെട്ടേനെ.

എന്നാൽ പ്രഭാസിന്റെ കാര്യത്തിൽ എനിക്ക് വേദനയുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം കോമളിയെ പോലെ ചെയ്തത്. എനിക്ക് അവിടെ മാഡ് മാക്സിനെ ആയിരുന്നു വേണ്ടിയിരുന്നത്.അവിടെ മെൽ ഗിബ്സണെ കാണണമായിരുന്നു. എന്നാൽ അവർ എന്താണ് അവിടെ ചെയ്തുവെച്ചിരിക്കുന്നത്. ഫിലിം മേക്കർ എന്താണ് ചെയ്തത് എനിക്ക് മനസിലാകുന്നില്ല- അർഷാദ്. വാർസി പറഞ്ഞു.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത'കൽക്കി 2898 എഡി' ജൂലൈ ആണ് തിയറ്ററുകളിലെത്തിയത്. 600 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 1000 കോടി എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 767 കോടിയാണ്  നേടിയത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിച്ച സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. പ്രഭസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരന്നത്.

Tags:    
News Summary - Arshad Warsi says Prabhas was like a 'joker' in 'Kalki': Why do filmmakers do this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.