ബോളിവുഡ് സിനിമകളിൽ നിന്ന് നടിമാർ തഴയപ്പെടുന്നുവെന്ന് മുതിർന്ന താരം ആശ പരേഖ്. തങ്ങൾക്ക് വേണ്ടി നല്ല കഥാപാത്രങ്ങൾ എഴുതപ്പെടുന്നില്ലെന്നും എന്നാൽ ഈ പ്രായത്തിലും അമിതാഭ് ബച്ചനായി കഥകൾ ഒരുങ്ങുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. മൈത്രി- ഫീമെയിൽ കളക്ടീവിൽ സംസാരിക്കവെയാണ് ബോളിവുഡിലെ വേർതിരിവിനെ കുറിച്ച് പറഞ്ഞത്.
'അമിതാഭ് ബച്ചന് പ്രാധാന്യം നൽകി കൊണ്ടുള്ള കഥകൾ ഇന്നും ബോളിവുഡിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ നടിമാർക്കായി പുതിയതൊന്നു സംഭവിക്കുന്നില്ല. ഈ പ്രായത്തിലും ബച്ചനായി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് ഞങ്ങൾക്ക് വേണ്ടി കഥാപാത്രങ്ങൾ ഒരുക്കുന്നില്ല? സിനിമയിൽ പ്രധാന്യമുള്ള ചില വേഷങ്ങൾ നമുക്കും ലഭിക്കണം. എന്നാൽ അത് ഇവിടെ സംഭവിക്കുന്നില്ല. ഒന്നുകിൽ അമ്മയോ സഹോദരിയോ ആയിരിക്കും. ആർക്കാണ് ഈ വേഷങ്ങൾ ചെയ്യാൻ താൽപ്പര്യം? ആശ ചോദിക്കുന്നു.
മുൻപ് വിവാഹത്തോടെ നടിമാരുടെ സിനിമാ ജീവിതം അവസാനിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. എന്നാൽ ഇന്നും 50- 55 വയസുള്ള നായകന്മാർ അഭിനയിക്കുന്നത് 20 വയസുള്ള നായികമാരോടൊപ്പമാണ്. അത് മാറ്റമില്ലാതെ തുടർന്ന് പോകുന്നുണ്ട്- ആശ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.