കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്;​ പൊലീസിൽ​ പരാതി നൽകി അസം കോൺഗ്രസ്​

ഗുവാഹത്തി: സ്വാതന്ത്ര്യസമരത്തിനും രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധിക്കുമെതിരെ അപകീർത്തികരമായ പ്രസ്​താവനകൾ നടത്തിയതിന്​ ബോളിവുഡ്​ നടി കങ്കണ റണാവാത്തിനെതിരെ പരാതി നൽകി അസം കോൺഗ്രസ്​. ഗുവാഹത്തിയിലെ ദിസ്​പൂർ ​െപാലീസ്​ സ്​റ്റേഷനിലാണ്​ പരാതി നൽകിയത്​.

കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യണമെന്നാണ്​ പരാതിയിലെ ആവശ്യം. അതേസമയം പൊലീസ്​ ഇതുവരെ നടിക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല.

കഴിഞ്ഞദിവസങ്ങളിലായി നിരവധി വി​വാ​ദ​പ​രാ​മ​ർ​ശ​വു​മാ​യി രംഗത്തെത്തുകയായിരുന്നു ക​ങ്ക​ണ. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നും ഭ​ഗ​ത് സി​ങ്ങി​നും മ​ഹാ​ത്മാ​ഗാ​ന്ധി​യി​ൽ​നി​ന്ന്​ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നും ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ മ​ന്ത്രം ഇ​ന്ത്യ​ക്ക്​ നേ​ടി​ത്ത​ന്ന​ത് സ്വാ​ത​ന്ത്ര്യ​മ​ല്ല ഭി​ക്ഷ​യാ​ണെ​ന്നും ക​ങ്ക​ണ ആ​രോ​പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ്​ രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മാ​ഗാ​ന്ധി​യെ അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്ക്​ യ​ഥാ​ർ​ഥ സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തെ​ന്ന ക​ങ്ക​ണ​യു​ടെ മു​ൻ പ​രാ​മ​ർ​ശ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നി​ടെ​യായിരുന്നു മഹാത്മാഗാനിക്കെതിരായ പരാമർശം. നി​ങ്ങ​ളു​ടെ ആ​രാ​ധ്യ പു​രു​ഷ​നെ ബു​ദ്ധി​പൂ​ര്‍വം തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലെ കു​റി​പ്പി​ൽ പ​റ​യു​ന്നു. 'നേ​താ​ജി​യെ കൈ​മാ​റാ​ൻ ഗാ​ന്ധി​യും മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം നി​ന്നു' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള പ​ഴ​യ പ​ത്ര ക്ലി​പ്പി​ങ്ങും ക​ങ്ക​ണ പ​ങ്കു​െ​വ​ച്ചു.

സു​ഭാ​ഷ്​​ച​​ന്ദ്ര​ബോ​സ്​ രാ​ജ്യ​ത്തെ​ത്തി​യാ​ൽ പി​ടി​ച്ചു​ന​ൽ​കാ​മെ​ന്ന്​ ഗാ​ന്ധി​ജി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു​വും മു​ഹ​മ്മ​ദാ​ലി ജി​ന്ന​യും ബ്രി​ട്ടീ​ഷ്​​ ജ​ഡ്​​ജി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നെ​ന്ന്​ ആ ​പ​ത്ര റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 'നി​ങ്ങ​ള്‍ ഗാ​ന്ധി ആ​രാ​ധ​ക​നോ, അ​തോ നേ​താ​ജി അ​നു​കൂ​ലി​യോ? നി​ങ്ങ​ള്‍ക്ക് ര​ണ്ടു​പേ​രെ​യും ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് തി​ര​ഞ്ഞെ​ടു​ക്കൂ തീ​രു​മാ​നി​ക്കൂ' -സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പ​ത്ര ക്ലി​പ്പി​ങ്ങി​െൻറ കാ​പ്​​ഷ​നി​ൽ ആ​രോ​പി​ക്കു​ന്നു.

ഒ​രു ക​വി​ള​ത്ത​ടി​ച്ചാ​ല്‍ മ​റു​ക​ര​ണം കാ​ണി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന്​ ന​മ്മെ പ​ഠി​പ്പി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണ്​ ഗാ​ന്ധി​ജി. ഇ​തു​കൊ​ണ്ട്​ എ​ങ്ങ​നെ സ്വാ​ത​ന്ത്ര്യം കി​ട്ടും. ഇ​ങ്ങ​നെ കി​ട്ടു​ന്ന​ത്​ സ്വാ​ത​ന്ത്ര്യ​മ​ല്ലെ​ന്നും ഭി​ക്ഷ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Assam Congress files police complaint against Kangana urged register FIR against sedition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.