താൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്ന് നടൻ ആയുഷ്മാൻ ഖുറാന. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രീം ഗേൾ 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മലയാള സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യത്തെ കുറിച്ചും നടൻ വ്യക്തമാക്കി
തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയിൽ. ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. നല്ല അവസരം ലഭിച്ചാൽ അദ്ദേഹത്തിനൊപ്പം തീർച്ചയായും അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തിൽ ഇടംപിടിക്കുന്നു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്‌സ് പോലെയുള്ള ചിത്രങ്ങൾ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്. മലയാള സിനിമ വളരെ ലളിതമാണ് നമുക്കൊപ്പം ചേർന്നുനിൽക്കുന്നതുമാണ്. അതെന്നും വേരുറച്ച് നിൽക്കും- ആയുഷ്മാൻ ഖുറാന പറഞ്ഞു.
കോമഡി എന്റർടെയ്നർ ഡ്രീം ഗേൾ 2 ട്രെയിലർ എത്തി. 2019ൽ പുറത്തിറങ്ങിയ ഡ്രീം ഗേൾ എന്ന സിനിമയുടെ രണ്ടാംഭാഗമാണിത്. രാജ് ശാന്ദില്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക. പരേഷ് റാവൽ, അന്നു കപൂർ, രാജ്പാൽ യാദവ്, വിജയ് റാസ് എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ സ്ത്രീ ഗെറ്റപ്പിൽ ആയുഷ്മാൻ എത്തുന്നുണ്ട്. ഏക്ത കപൂർ–ശോഭ കപൂർ എന്നിവര്‍ ചേർന്നാണ് ഡ്രീം ഗേൾ2 നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.