ആ സന്ദേശങ്ങൾ വേദനിപ്പിച്ചു; പിതാവിന്‍റെ ഓർമചിത്രങ്ങൾ പങ്കുവെക്കാത്തതിന്‍റെ കാരണം പറഞ്ഞ്​ ഇർഫാൻ ഖാന്‍റെ മകൻ

പിതാവിനോടൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ തന്‍റെ ഫോളോവേഴ്​സിനായി പങ്കു​വെക്കുന്ന പതിവുണ്ടായിരുന്നു നടൻ ഇർഫാൻ ഖാന്‍റെ മകനായ ബാബിൽ ഖാന്​​. എന്നാൽ അടുത്ത കാലത്തായി പിതാവിന്‍റെ ഓർമകൾ നിറയുന്ന പോസ്റ്റുകൾ പങ്കു​െവക്കുന്നത്​ വളരെ വിരളമായി. ഇതിന്‍റെ കാരണം സങ്കടപ്പെടകരമാണെന്നാണ്​ ബാബിൽ പറയുന്നത്​​.

എന്തുകൊണ്ടാണ്​ പിതാവിനോടൊത്തുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാത്തതെന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന്​ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ബാബിലിന്‍റെ മറുപടി.

'പിതാവിനോടൊത്തുള്ള ഓർമകൾ പങ്കുവെക്കാൻ എനിക്ക്​ എന്നും ഇഷ്​ടമാണ്​​. എന്നാൽ എന്‍റെ ഉന്നതിക്കായി​ അ​േദഹത്തെ ഉപയോഗിക്കുന്നുവെന്ന്​ ചിലർ ആക്ഷേപം ഉന്നയിച്ചു. അദ്ദേഹത്തിന്‍റെ ആരാധകരിൽ അവശേഷിപ്പിച്ച ശൂന്യത നികത്താൻ ഞാൻ ആത്മാർഥമായി ഓർമകൾ പങ്കിടുമ്പോൾ ഇത്തരം സന്ദേശങ്ങൾ ശരിക്കും വേദനിപ്പിച്ചു. അതിനാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ് ഞാൻ'-ബാബിൽ എഴുതി. 


'ഞാൻ മനസിലാക്കാൻ ശ്രമിക്കുകയാണ്​. പക്ഷേ ആളുകളുടെ സന്ദേശം ശരിക്കും വേദനിപ്പിക്കുന്നു. ഞാൻ ഉന്നതിക്കായി അദ്ദേഹത്തിന്‍റെ പേര്​ ഉപയോഗിക്കു​ന്നുവെന്ന്​. ഞാൻ അദ്ദേഹത്തിന്‍റെ മകനാണ്. എന്തെങ്കിലും നേടാനായി എനിക്ക്​ അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഉള്ളത്​ പറയ​േട്ട ഇപ്പോൾ ഞാൻ അൽപം വേദനയിലും പരിഭ്രാന്തിയിലുമാണ്​. അതിനാൽ ശരിയായ സമയമാണെന്ന് തോന്നുമ്പോൾ ഞാൻ ഇനി​ പോസ്റ്റുകൾ ഇടും' -ബാബിൽ വ്യക്തമാക്കി.

പിതാവിന്‍റെ വഴിയേ തന്നെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ്​ ബാബിൽ. നെറ്റ്‌ഫ്ലിക്​സ്​ സിനിമയായ 'ഖാല'യിലൂടെയാണ് ബാബിൽ അരങ്ങേറുന്നത്​. നടി അനുഷ്‌ക ശര്‍മ നിർമിക്കുന്ന​ ചിത്രം അന്‍വിത ദത്ത് ഗുപ്തയാണ്​ സംവിധാനം ചെയ്യുന്നത്​. ബുൾബുൾ എന്ന ചിത്രത്തിലൂടെ പ്രശസ്​തയായ തൃപ്തി ദിമ്മറിയാണ്​ നായികയായി എത്തുന്നത്​.

ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ ഇർഫാൻ ഖാൻ കഴിഞ്ഞ വർഷം ഏപ്രിൽ 29നായിരുന്നു മരിച്ചത്​. അർബുദ ബാധയെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. സുദപ സിക്​ദറായിരുന്നു ഭാര്യ. ബാബിലിനെ കൂ​ടാതെ അയാൻ എ​ന്ന മകൻ കൂടിയുണ്ട്​. 

Tags:    
News Summary - Babil Khan reveals why he stopped sharing Irrfan's memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.