പുതിയ കലാസൃഷ്ടിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ

വനിതാ ദിനത്തിൽ തന്‍റെ പുതിയ കലാസൃഷ്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. 'മദർഹുഡ്- ആൻ ആർട്ടിസ്റ്റിക്ക് ഓഡ് ടു മദർ തെരേസ' എന്ന താരത്തിന്‍റെ പുതിയ കലാസൃഷ്ടി ഇപ്പോൾ ഗാലറി-ജിയിൽ പ്രദർശനം തുടരുകയാണ്. സൽമാൻ ഖാന്‍റെ ആദ്യ ചിത്ര പ്രദർശനം കൂടിയാണിത്.

വനിതാ ദിനത്തിന്‍റെ ഭാഗമായാണ് താരം 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. മദർ തെരേസയിൽ നിന്നും അവരുടെ മാനുഷിക പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് താരത്തിന്‍റെ പുതിയ ചിത്രരചന.

ബോളിവുഡിൽ ചുവടുറപ്പിക്കുന്നതിന് മുൻപേ തന്നെ ചിത്രകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇപ്പോൾ കലാസൃഷ്ടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മദർ തെരേസയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് താരത്തിന്‍റെ പുതിയ ചിത്രരചനയെന്നും, മിക്ക കലാസൃഷ്ടികളിലെയും മുഖ്യ വിഷയം മദർ തെരേസയാണെന്നും എക്സിബിഷൻ വെബ്സൈറ്റിന്‍റെ ആമുഖത്തിൽ കുറിക്കുന്നു.

സൽമാന്‍റെ ചിത്രരചനക്ക് പ്രശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. 

Tags:    
News Summary - Bollywood Star Salman Khan shares video his latest art work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.