ലക്ഷദ്വീപിന് പിന്തുണയുമായി രംഗത്തെത്തിയ പൃഥ്വിരാജിന് നേരെ സൈബർ ആക്രമണം തുടരുന്നതിനിടെ താരത്തിന് പൂർണ പിന്തുണയുമായി സിനിമാതാരങ്ങൾ. അനൂപ് മേനോൻ, അജു വർഗീസ്, ആന്റണി വര്‍ഗീസ്, ജൂഡ് ആന്റണി, അരുൺ ഗോപി, മിഥുൻ മാനുവൽ, ഷിയാസ് കരീം തുടങ്ങിയ താരങ്ങളാണ് പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയത്.
ഉന്നയിച്ച പ്രശ്നത്തിനുള്ള മറുപടി അശ്ലീലം നിരർഥക പ്രയോഗവും പറഞ്ഞ് തരംതാണുകൊണ്ടാകരുതെന്ന് നടൻ അനൂപ് മേനോൻ തുറന്നടിച്ചു. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടിയെന്നാണ് അജു വർഗീസിന്റെ വാക്കുകൾ.
അനൂപ് മേനോന്റെ വാക്കുകൾ:
ഉന്നയിച്ച ആശങ്കക്കോ പ്രശ്നത്തിനോ ഉള്ള മറുപടി അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങൾ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്.
അജുവർഗീസ്
ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി ! വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ !
മിഥുൻ മാന്യുവൽ തോമസ്
രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്.......!!
ജൂഡ് ആന്റണി
മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ്. തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുമ്പ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പോൾ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും. നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...
അരുൺ ഗോപി
സംസ്കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ഈ വാചകങ്ങൾ നിങ്ങൾ തിരുത്തണ്ട. കാരണം നിങ്ങളിൽ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാൻ... ലക്ഷദ്വീപിലെ 'ജന'ത്തിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.