മലയാള സിനിമയിൽ ഇതാദ്യം, ആ നേട്ടം കിങ് ഓഫ് കൊത്തക്ക്! ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ താരമായി ദുൽഖർ

റെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24 ന് പ്രദർശനത്തിനെത്തുന്ന  ചിത്രത്തിന് ഗംഭീര പ്രീബുക്കിങ്ങാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങ് ലിസ്റ്റിലാണ് ചിത്രം.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ  പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്, വ്യത്യസ്തമായ പ്രമോഷൻ പരിപാടികളാണ് അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിനൊടനുബന്ധിച്ച് 'കിങ് ഓഫ് കൊത്ത'യുടെ ട്രെയിലർ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മലയാള സിനിമയുടെ പ്രമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടക്കുന്നത്. ഇതിന്റെ വിഡിയോ വൈറലാണ്. ദുൽഖർ സൽമാനാണ്  വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്ത നിർമിച്ചിരിക്കുന്നത്.


Full View


Tags:    
News Summary - Dulquer Salmaan's 'King of Kotha' makes waves with Times Square promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.