നടി രാഖി സാവന്തിന്റെ രണ്ടാം വിവാഹ വാർത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. ആദിൽ ഖാനുമായുള്ള വിവാഹ ചിത്രങ്ങൾ രാവി സാവന്ത് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മുസ്‍ലിം ആചാര പ്രകാരം വിവാഹം നടന്നതിന്റെ ചിത്രങ്ങളാണ് ഇത്. വിവാഹം കഴിക്കാനായി രാഖി ഇസ്‍ലാം മതം സ്വീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാഖി ഫാത്തിമ എന്നു പേരുമാറ്റിയയെന്നും പ്രചാരണമുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോൾ വിവാഹത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. മുസ്‍ലിമായ ഒരാളെ വിവാഹം കഴിക്കുന്നതിനായി രാഖി സാവന്തിനു പോലും മതം മാറേണ്ടി വന്നു എന്നാണ് തസ്ലീമ നസ്റിൻ വിമർശിച്ചത്.
മറ്റ് മതങ്ങളെ പോലെ, അന്യ മതസ്ഥരെ വിവാഹം കഴിക്കുന്നത് ഇസ്‍ലാമും പ്രോത്സാഹിപ്പിക്കണം. ഇവരെ ഒരിക്കലും ഇസ്‍ലാമിലേക്ക് മതം മാറ്റരുതെന്നും വിവാദ എഴുത്തുകാരി ആവശ്യപ്പെട്ടു.
സ്ത്രീകളെ തുല്യരായി കാണാതെ, മറ്റ് മത വിഭാഗങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കാതെ ഇസ്‍ലാമിന് ആധുനിക സമൂഹത്തിൽ ഒരു സ്ഥാനവുമില്ലെന്നാണ് തസ്‍ലീമ നസ്റിന്റെ വാദം.
രാഖി സാവന്തും ആദിലും തമ്മിൽ രഹസ്യമായാണ് വിവാഹം കഴിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. വിവാഹാനാന്തരം രാഖി മതം മാറിയ കാര്യവും ഫാത്തിമ എന്ന് പേരു മാറ്റിയതും അറിഞ്ഞിട്ടില്ലെന്നാണ് അവരുടെ സഹോദരൻ പ്രതികരിച്ചത്. 2022 മേയ് 29ന് നിക്കാഹ് നടന്നുവെന്നാണ് വിവാഹ സർട്ടിഫിക്കറ്റിലുള്ളത്. രാഖിയുടെ മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു നിക്കാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.