വിവാഹ വാർഷികത്തിൽ അമൽനീരദ്​ ‘ചിത്ര’വുമായി ഫഹദ്​, ഒപ്പം നസ്രിയയും

മല്ലുവുഡിലെ പ്രിയ താരദമ്പതികളാണ്​ ഫഹദ് ഫാസിലും നസ്രിയ നാസിമും. ഇരുവരുടേയും വിവാഹ വാർഷികമാണ് ഇന്ന്. ഒമ്പതാം വിവാഹ വാര്‍ഷികത്തിൽ നസ്രിയയ്ക്ക് ആശംസകൾ നേർന്ന് ഫഹദ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തോടൊപ്പം അത്​​ പകർത്തിയ ആളും ഒരു സെലിബ്രിറ്റിയാണെന്നതാണ്​ എടുത്തുപറയേണ്ടത്​.

‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വര്‍ഷങ്ങള്‍’ എന്നാണ് ഫഹദ് കുറിച്ചത്. പുഴയോരത്ത് കാഴ്ചകള്‍ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയേയും ചിത്രത്തില്‍ കാണാം. ചിത്രം പകർത്തിയ ആൾ പ്രശസ്ത സംവിധായകനും സിനിമാട്ടോഗ്രാഫറുമായ അമല്‍ നീരദാണ്. കുടുംബസുഹൃത്തുമായ അമലിന്​ നന്ദി പറഞ്ഞാണ്​ ഫഹദ്​ ചിത്രം പങ്കുവച്ചത്​.


നസ്രിയയും വിവാഹ വാർഷിക ദിനത്തിൽ ഫഹദിനൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. 2014 ലാണ് നസ്രിയയും ഫഹദും വിവാഹിതരായത്. നസ്രിയയാണ് തന്റെ ഉയര്‍ച്ചകള്‍ക്കു കാരണമെന്ന് പല അഭിമുഖങ്ങളിലും ഫഹദ് പറയാറുണ്ട്. ബാഗ്ലൂര്‍ ഡെയ്‌സ്, ട്രാന്‍സ് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ഫഹദിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​. നിരവധി പേരാണ് താരജോഡികൾ ആശംസകളുമായി എത്തുന്നത്. 

Tags:    
News Summary - Fafa with Amalneerad 'Chitra' on their wedding anniversary; And Nazriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.