സിനിമ താരം മീനാക്ഷിയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ചിത്രം; സൈബർ സെല്ലിൽ പരാതി നൽകി

തന്റെ പേരിൽ വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടിയും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി അനൂപ് സൈബർ സെല്ലിൽ പരാതി നൽകി.

ആഗസ്റ്റ് മൂന്നിനാണ് നടിയുടേതെന്ന് തോന്നിപ്പിക്കുന്ന ചിത്രം പ്രചരിച്ചത്. ഫേസ്ബുക്കിലെ ചിത്രത്തിൽ മീനാക്ഷി അനൂപ് എന്ന ടെലിഗ്രാം ഐ.ഡി നൽകിയിട്ടുണ്ട്. താരത്തിന്റെ യഥാർഥ ഫേസ്ബുക് ഐ.ഡി കൂടെ പരിശോധിച്ചപ്പോൾ ചിത്രത്തോട് സാമ്യമുള്ള ചിത്രം കണ്ടെത്തി. ഒരുപോലുള്ള വാട്ടർമാർക്കും ചിത്രത്തിലുണ്ട്. ഈ ഫോട്ടോ ആണ് ദുരുപയോഗത്തിന് ഉപയോഗിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് നിർമ്മിച്ചതാവാം ചിത്രമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ടെലിഗ്രാമിൽനിന്ന് കണ്ടെത്തിയ ചിത്രം ഫേസ്ബുക്കിലെ ചിത്രത്തിൽനിന്ന് വ്യാജമായി നിർമിച്ചതാണെന്നും യഥാർഥ ചിത്രത്തിന് വേഷ വ്യത്യാസം വരുത്തിയതാണെന്നും പരിശോധനയിൽ വ്യക്തമായി. യഥാർഥ ചിത്രത്തിൽ കാണുന്ന വേഷത്തിലുള്ള വിഡിയോ മീനാക്ഷിയുടെ ഇന്സ്റ്റഗ്രാം അക്കൗണ്ടിൽ നേരത്തേ റീലായി പോസ്റ്റ് ചെയ്തിരുന്നു. 



 



Tags:    
News Summary - fake photo of movie star meenakshi circulating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.